ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ദമ്പതികളെയും മകളെയും യുഎസിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് കൗമാരക്കാരിയായ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും മസാച്യുസെറ്റ്സ് മാന്‍ഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. രാകേഷ് കമാല്‍ (57), ഭാര്യ ടീന (54), 18 വയസ്സുള്ള മകള്‍ അരിയാന എന്നിവരെയാണ് രാത്രി 7.30 ഓടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നോര്‍ഫോക്ക് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മൈക്കല്‍ മോറിസി സംഭവത്തെ ഭയങ്കരമായ ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്. പിതാവിന്റെ മൃതദേഹത്തിന് സമീപം തോക്ക് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു, മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടിന് ശേഷമെ മരണകാരണം വ്യക്തമാകൂ.
ആഡംബര മാളികയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. സമീപകാലത്ത് സാമ്പത്തിക പ്രശ്നങ്ങള്‍ കുടുംബത്തെ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ പ്രോപ്പര്‍ട്ടി ഒരു വര്‍ഷം മുമ്പ് ജപ്തി ചെയ്യപ്പെടുകയും 3 മില്യണ്‍ ഡോളറിന് വിറ്റഴിക്കുകയും ചെയ്തിരുന്നു.
കുടുംബത്തിന്റെ മാന്‍ഷന്‍ ഒരു വര്‍ഷം മുമ്പ് ജപ്തി ചെയ്യപ്പെടുകയും മസാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള വില്‍സണ്‍ഡേല്‍ അസോസിയേറ്റ്‌സ് എല്‍എല്‍സിക്ക് 3 മില്യണ്‍ ഡോളറിന് വില്‍ക്കുകയും ചെയ്തിരുന്നുവെന്നാണ് ദ പോസ്റ്റിന് ലഭിച്ച സ്വത്ത് രേഖകള്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്