വാക്കീഗൺ മലയാളം കമ്മ്യൂണിറ്റിയുടെ 'സ്റ്റാർ നൈറ്റ് 2025' ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27ന്

DECEMBER 16, 2025, 9:25 PM

വാക്കീഗൺ: വാക്കീഗൺ മലയാളം കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ  വർഷത്തെ  ക്രിസ്മസ് പുതുവത്സര ആഘോഷമായ 'സ്റ്റാർ നൈറ്റ് 2025' ഡിസംബർ 27 ശനിയാഴ്ച അരങ്ങേറുന്നു. വൈകുന്നേരം 6.30ന് സെന്റ് ഡിസ്മാസ് ചർച്ചിലെ ഹണ്ടർ ഹാളിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്.

കഴിഞ്ഞ ആറ് വർഷങ്ങളായി വാക്കീഗൺ മലയാളം കമ്മ്യൂണിറ്റി നടത്തിവരുന്ന ഈ ആഘോഷം ഇത്തവണ പൂർവാധികം ഭംഗിയായി നടത്തുവാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. തിരുപിറവിയുടെ സന്തോഷവും പുതുവർഷ പുലരിയുടെ പ്രതീക്ഷയും പങ്കുവെക്കുന്ന ഈ ചടങ്ങിൽ കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത നൃത്ത്യങ്ങൾ, സംഗീത പരിപാടികൾ, യുവമിഥുനങ്ങൾക്കായുള്ള 'കപ്പിൾ കോണ്ടസ്റ്റ്', ക്രിസ്മസ് ക്വിസ്, പുൽക്കൂട് മത്സരം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. ആഘോഷങ്ങൾക്ക് ആവേശം പകരാൻ ഡിജെ  ഡാൻസ് പാർട്ടിയും ക്രമീകരിച്ചിട്ടുണ്ട്.

Little Flower Catholic ഇടവക Administrator ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റിയെ സഹായിക്കുന്ന ആത്മീയ ആചാര്യന്മാരും സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കും. വിഭവസമൃദ്ധമായ ഡിന്നറോട് കൂടി നടക്കുന്ന ഈ ആഘോഷ രാവിലേക്ക് ജാതി മത ഭേമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഓർഗാനൈസിങ് ടീം കൺവീനർമാർ അറിയിച്ചു.

vachakam
vachakam
vachakam

കെന്നഡി ലൂയിസ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam