അറ്റ്‌ലാന്റ: 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട അമ്മയുടെ വാലറ്റ് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് 71കാരിയായ തിയാ കുല്‍ബ്രെത്ത്.
അറ്റ്‌ലാന്റയിലെ സിനിമാ തിയേറ്റര്‍ പുനര്‍നിര്‍മ്മിക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ക്ക് ഒരു മതിലിന് പിന്നില്‍ നിന്നും ഈ വാലറ്റ് ലഭിച്ചത്. 65 വര്‍ഷം മുമ്പ് നഷ്ടപ്പെട്ടതാണ് ഈ വാലറ്റെന്ന് അറിഞ്ഞപ്പോള്‍ അവരിലും കൗതുകമുണര്‍ന്നു. പ്ലാസ തിയറ്ററിലെ മതിലിനു പിന്നില്‍ നിന്നും പഴയ വാലറ്റ് കണ്ടെത്തിയ കരാറുകാരന്‍ ഇത് സിനിമാതീയേറ്റര്‍ ഉടമയായ ക്രിസ് എസ്‌കോബാറിന് കൈമാറി.
'ഇതൊരു കാലത്ത് ഒരു പോര്‍ട്ടല്‍ ആയിരുന്നുവെന്ന് എസ്‌കോബാര്‍ പറഞ്ഞു. '65 വര്‍ഷം മുമ്പ് ഈ പ്രദേശത്ത് താമസിക്കുന്ന ഒരു കുടുംബത്തില്‍ നിന്ന് നഷ്ടപ്പെട്ടതാണ് ഈ വാലറ്റെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് എസ്‌കോബാര്‍ ഓണ്‍ലൈനിലൂടെ വാലറ്റിന്റെ ഉടമയായ ഫ്ലോയ് കുല്‍ബ്രത്ത് 2005-ല്‍ 87-ാം വയസ്സില്‍ മരണമടഞ്ഞതായി കണ്ടെത്തി. എന്നാല്‍ അവരുടെ മകള്‍ തിയാ കുല്‍ബ്രെത്ത് ചേംബര്‍ലെയ്നെ (71) ബന്ധപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
'ഞാന്‍ എത്ര ആശ്ചര്യപ്പെട്ടുവെന്ന് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല,' ചേംബര്‍ലെയ്ന്‍ തന്റെ അമ്മയുടെ നഷ്ടപ്പെട്ട വാലറ്റ് തിരിച്ചു കിട്ടിയ സന്തോഷം പങ്കുവച്ച് പറഞ്ഞു. 1958-ല്‍ അമ്മയ്ക്ക് ഈ വാലറ്റ് നഷ്ടപ്പെട്ടപ്പോള്‍ ചേംബര്‍ലെയ്ന് 6 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. പഴയ കുടുംബ ഫോട്ടോകളും ലൈബ്രറി കാര്‍ഡും റാഫിള്‍ ടിക്കറ്റുകളും അതിലുണ്ടായിരുന്നു. വാലറ്റിലേക്ക് നോക്കുമ്പോള്‍ അമ്മയുടെ ഓര്‍മ്മകള്‍ തിരിച്ചു വന്നുവെന്ന് ചേംബര്‍ലെയ്ന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്