കെ.എച്ച്.എൻ.എ സൗത്ത് വെസ്റ്റ് സതേൺ കാലിഫോർണിയ ആർ.വി.പിയായി വിനോദ് ബാഹുലേയനെ നാമനിർദേശം ചെയ്തു

DECEMBER 12, 2025, 5:34 PM

ലോസ് ഏഞ്ചലസ്: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ യുടെ സൗത്ത് വെസ്റ്റ് (സതേൺ കാലിഫോർണിയ) റീജിയണൽ വൈസ് പ്രസിഡന്റായി (RVP) സതേൺ കാലിഫോർണിയയിൽ നിന്നുള്ള വിനോദ് ബാഹുലേയനെ നാമനിർദേശം ചെയ്തു. ദീർഘകാലമായുള്ള സംഘടനാ രംഗത്തെ അനുഭവസമ്പത്തും സാമൂഹിക സേവന രംഗത്തെ പ്രതിബദ്ധതയും കണക്കിലെടുത്താണ് സംഘടനയുടെ ഈ തീരുമാനം.

വിവിധ ഘട്ടങ്ങളിൽ കെ.എച്ച്.എൻ.എയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികളിൽ പ്രവർത്തിച്ച മികച്ച സംഘാടകനാണ് അദ്ദേഹം. നിലവിൽ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ബോർഡ് അംഗമായും പ്രവർത്തിച്ചു വരുന്നു. സംഘടനയുടെ കീഴിൽ വർഷം തോറും നടക്കുന്ന നിരവധി പരിപാടികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു. കേരളത്തിലെ നിർധനരായ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായം നൽകുന്ന 'എഡ്യൂക്കേറ്റ് എ കിഡ്' (Educate A Kid) പദ്ധതിയുടെ ഇരുപതാം വാർഷികം അടുത്തിടെ വിപുലമായി ആഘോഷിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു.

ചെന്നൈയിൽ ജനിച്ചുവളർന്ന വിനോദിന്റെ സ്വദേശം എറണാകുളമാണ്. ഇപ്പോൾ കുടുംബസമേതം ലോസ് ഏഞ്ചലസിലാണ് താമസം. ഭാര്യ വിജി. ന്യൂയോർക്കിലുള്ള വിവേക്, ലോസ് ഏഞ്ചലസിലുള്ള വിശാൽ എന്നിവർ മക്കളാണ്. ശ്രീ നാരായണ ഗുരുദേവന്റെ 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ദർശനമാണ് തന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായി അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

vachakam
vachakam
vachakam


വിനോദ് ബാഹുലേയന്റെ നിയമനത്തെ കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും സേവനസന്നദ്ധതയും സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തുപകരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്, ട്രസ്റ്റീ ബോർഡ് എന്നിവരും വിനോദ് ബാഹുലേയന് ആശംസകൾ നേർന്നു.

(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam