അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോൺഫറൻസ് വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു

JUNE 12, 2025, 11:52 PM

അമേരിക്കൻ മലങ്കര അതിഭദ്രാസന 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2025 ജൂലായ് 16 ബുധനാഴ്ച മുതൽ 19 ശനിയാഴ്ച വരെ വാഷിംഗ്ടൺ ഡി.സി.യിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർപോർട്ട് ഹോട്ടലിൽ വെച്ച് നടത്തുന്നതിന് ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ മേൽനോട്ടത്തിൽ ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.


കൺവീനർ - റവ. ഫാ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ജോ.കോൺവീനർ - ജോജി കാവനാൽ. (ട്രഷറർ).

vachakam
vachakam
vachakam

ഫെസിലിറ്റീസ്: റവ. ഫാ. ജെറി ജേക്കബ്, ജോജി കാവനാൽ, മാത്യൂസ് മഞ്ച, വിപിൻ രാജ് (സെന്റ് മേരിസ് ചർച്ച്, വാഷിംഗ്ടൺ ഡി.സി), ജോബി മാത്യു (സെന്റ് തോമസ് ചർച്ച്, ബാൾട്ടിമോർ).

ഫിനാൻസ്: ജോജി കാവനാൽ, മാത്യൂസ് മഞ്ച, ജെനു  മഠത്തിൽ, ജെയിംസ് ജോർജ് (സെന്റ് ജോർജ് ചർച്ച്, കാർട്ടറെറ്റ്, ന്യൂയോർക്ക്)

പബ്ലിസിറ്റി: റവ. ഫാ. പോൾ തോട്ടക്കാട്ട് , ജോർജ് കറുത്തേടത്ത്, വിജോ കുര്യൻ (കാനഡ).

vachakam
vachakam
vachakam

റജിസ്‌ട്രേഷൻ: ജോജി കാവനാൽ, വിപിൻ രാജ് (സെന്റ് മേരിസ് ചർച്ച്, വാഷിംഗ്ടൺ ഡി.സി), ജോബി മാത്യു (സെന്റ് തോമസ് ചർച്ച്, ബാൾട്ടിമോർ), റിബ ജേക്കബ് (സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ, ഫിലാഡൽഫിയ).

പ്രിപ്പയറിംഗ് പ്രോഗ്രാം: റവ. ഫാ. പോൾ തോട്ടക്കാട്ട്, ജിമ്മി ജേക്കബ് (സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ, ഫിലാഡൽഫിയ).

ഫുഡ് റിഫ്രഷ്‌മെന്റ്, സ്‌നാക്‌സ്: കമാൻഡർ വർഗീസ് ചാമത്തിൽ, വിപിൻ രാജ് (സെന്റ് മേരിസ് ചർച്ച്, വാഷിംഗ്ടൺ ഡി.സി)

vachakam
vachakam
vachakam

ട്രാൻസ്‌പോർട്ടേഷൻ: മാത്യൂസ് മഞ്ച, റവ. ഫാ. ഷിറിൽ മത്തായി , ഫാ. അഭിലാഷ് ഏലിയാസ്.

ഹോളി കുർബാന: മാത്യൂസ് മഞ്ച, റവ. ഫാ. അഭിലാഷ് ഏലിയാസ്.

സ്റ്റേജ്: ഷോമി മാത്യു

ടൈം മാനേജ്‌മെന്റ്: ഷോമി മാത്യു.

ക്വയർ: റവ. ഫാ. ഷിറിൽ മത്തായി.

കൾച്ചറൽ പ്രോഗ്രാം: ജോജി കാവനാൽ, വർഗീസ് പാലമലയിൽ, വൽസലൻ  വര്ഗീസ് 

പ്രോസഷൻ: റവ. ഫാ. പി.സി. കുര്യാക്കോസ്.

ഫോട്ടോസ്: റവ. ഫാ. പി.സി. കുര്യാക്കോസ്.

സ്‌റ്റേജ് റെക്കഗ്നീഷൻ: ജെനു  മഠത്തിൽ, ചെറിയാൻ ജേക്കബ്, ജിൻസ് മാത്യു.

ഔട്ട്‌ഡോർ സ്‌പോർട്ട്‌സ്: ഷോമി മാത്യു, ജിൻസ് മാത്യു.

സെക്യൂരിറ്റി: വർഗീസ് പാലമലയിൽ, ഷോമി മാത്യു.

മെഡിക്കൽ എമർജൻസി: മീന ജോയി (സെന്റ് മേരിസ് ചർച്ച്, മിസിസാഗ, കാനഡ), ജെയിംസ് ജോർജ് (സെന്റ് ജോർജ് ചർച്ച്, കാർട്ടറെറ്റ്)

ഡെലിഗേറ്റ് മീറ്റിംഗ്: റവ. ഫാ. മനു മാത്യു, കമാൻഡർ വർഗീസ് ചാമത്തിൽ, ലൈജു ജോർജ്.

ഓഡിയോ/വീഡിയോ/സ്‌റ്റേജ് ലൈറ്റിംഗ്: റവ. ഫാ. ജെറി ജേക്കബ്, ജോജി കാവനാൽ, ജെനു  മഠത്തിൽ

സ്പിരിച്വൽ ഓർഗനൈസേഷൻസ്: ഷോമി മാത്യു.

സ്‌പോൺസർഷിപ്പ്: ജോജി കാവനാൽ.

ഏഷ്യാനെറ്റ് അവാർഡ്‌സ്: റവ. ഫാ. ജെറി ജേക്കബ്, ജോജി കാവനാൽ.

പ്രിന്റിംഗ്: റവ. ഫാ. ജെറി ജേക്കബ്, ജെനു  മഠത്തിൽ.

വി.ബി.എസ്.: മീന ജോയി, സാറ പോൾ.

മലങ്കാരദീപം ചീഫ്എഡിറ്റർ: ബെൽമ സക്കറിയാ

സഭാംഗങ്ങളുടെ ആത്മീയ ഉന്നമനവും കുടുംബങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും സഹവർത്തിത്വവും വർദ്ധിപ്പിക്കുകയെന്നിങ്ങനെയുള്ള ലക്ഷ്യങ്ങളെ മുൻനിർത്തി നടത്തപ്പെടുന്ന ഈ കുടംബസംഗമത്തിൽ, അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളിൽ നിന്നുമായി നൂറുകണക്കിന് വിശ്വാസികൾ പങ്കുചേരും.

മുതിർന്നവർക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കുമായി പ്രത്യേകം സെമിനാറുകൾ, ചർച്ചാ ക്ലാസുകൾ, ധ്യാന യോഗങ്ങൾ തുടങ്ങി വിവിധ പ്രോഗ്രാമുകൾ ഉൾപ്പെടുത്തി നാല് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ സംഗമത്തിൽ, ഭദ്രാസനത്തിലെ സണ്ടേ സ്‌കൂളുകളിൽ ഇരുപത്തിയഞ്ചോ അതിലധികമോ വർഷങ്ങൾ സേവനമനുഷ്ഠിച്ച അദ്ധ്യാപകരെ കോൺഫറൻസിൽ വെച്ച് ആദരിക്കുന്നതാണ്. അതുപോലെ പത്താം ക്ലാസിലെ വാർഷിക പരീക്ഷയിൽ ഡിസ്റ്റിക്ഷൻ വാങ്ങി മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നുവെന്നതും ഈ വർഷത്തെ കുടുംബസംഗമത്തിന്റെ സവിഷേഷതകളാണ്.

കോൺഫറൻസിന്റെ ആദ്യദിനമായ 16-ാം തിയതി (ബുധൻ) ഉച്ചയ്ക്കുശേഷം വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചുള്ള പള്ളി പ്രതിപുരുഷ യോഗം അഭിവന്ദ്യ ഇടവക മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെടും.

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി അശ്രാന്ത പരിശ്രമം നടത്തുന്ന ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വൈദീകർ, മറ്റു ഭക്തസംഘടനാ പ്രവർത്തകർ തുടങ്ങിയവരെയൊക്കെ അഭിനന്ദിക്കുന്നതായും സഭാംഗങ്ങളേവരേയും ഈ കുടുംബസംഗമത്തിലേക്ക് ഹാർദവമായി ക്ഷണിക്കുന്നതായും അഭിവന്ദ്യ മെത്രാപോലീത്താ അറിയിച്ചു.

അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam