ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകദേവാലയത്തിൽ വി. യൂദാശ്ലീഹായുടെ തിരുനാൾ ഭക്തിപുരസരം ആചരിച്ചു
ഫാ. ജോനസ് ചെറുനിലത്ത് അർപ്പിച്ച വി.കുർബാനയെത്തുടർന്ന് ഇടവകവികാരി ഫാ. അബ്രാഹം കളരിക്കൽ ലദീഞ്ഞിനും തിരുക്കർമ്മങ്ങൾക്കും മുഖ്യകാർമികത്വം വഹിച്ചു.
ജോൺസൻ& ജോസ്മി വാച്ചാച്ചിറ, സണ്ണി& സെലിൻ മുള്ളങ്കുഴി, ജെറി& ഷെറിൽ താന്നിക്കുഴുപ്പിൽ, ജെയിംസ്&ആലീസ് മംഗലത്ത് എന്നിവർ പ്രസുദേന്തിമാരായി.
ഇടവകയുടെ ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവരും തിരുനാൾ നടത്തിപ്പിന് നേതൃത്വം നൽകി.
ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
