യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ മാത്രമേ വോട്ട് ചെയ്യൂവെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് സേവ് പ്രോഗ്രാമിൽ പുതിയ അപ്‌ഗ്രേഡുകൾ പ്രഖ്യാപിച്ചു.
പുതിയ സിസ്റ്റം പ്രകാരം, സംസ്ഥാനങ്ങൾ പുതിയ വോട്ടർ പൗരത്വം പരിശോധനയ്ക്കായി സാമൂഹിക സുരക്ഷാ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രമേ ഉപയോഗിക്കേണ്ടതായുള്ളൂ. ഇതോടെ, പൂർണ്ണമായ ഒമ്പത് അക്ക നമ്പർ ശേഖരിക്കേണ്ട ആവശ്യം ഇല്ലാതാകും.
'അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ യുഎസ്‌സിഐഎസ് പ്രതിജ്ഞാബദ്ധമാണ്,' എന്നും, 'ഈ മാറ്റം തിരഞ്ഞെടുപ്പിന്റെ സമഗ്രത സംരക്ഷിക്കുകയും, അമേരിക്കൻ പൗരന്മാരുടെ വോട്ടർ യോഗ്യത പുത്തൻ രീതിയിൽ പരിശോധിക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുകയും ചെയ്യും' എന്നും, യുഎസ്‌സിഐഎസ് വക്താവ് മാത്യു ട്രാഗെസർ പറഞ്ഞു.
ഇപ്പോഴത്തെ മെച്ചപ്പെടുത്തലുകൾ, 2025 ഒക്ടോബർ വരെ 205 ദശലക്ഷത്തിലധികം സ്റ്റാറ്റസ് വെരിഫിക്കേഷൻ അന്വേഷണങ്ങൾക്ക് കാരണമായിരിക്കും. 26 സംസ്ഥാനങ്ങൾ ഇതിനകം സേവ് പ്രോഗ്രാമുമായി കരാർ ചെയ്തിട്ടുണ്ട്.
ലാൽ വർഗീസ്, അറ്റോർണി അറ്റ് ഡാളസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
