വാഷിംഗ്ടണ്‍: വിദേശ പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്-1ബി വിസകളുടെ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചതിൽ വിശദീകരണം നല്‍കി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയ ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ ആശ്വാസമാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) നല്‍കിയ പുതിയ വിശദീകരണം.
കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്-1ബി വിസയ്ക്കുള്ള ഫീസ് 100000 ഡോളറായി (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 88 ലക്ഷം) ഉയര്‍ത്തി ഉത്തരവിട്ടത്. സെപ്റ്റംബര്‍ 21 മുതലാണ് ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നത്.
പുതിയ മാര്‍ഗ നിര്‍ദേശപ്രകാരം ആരൊക്കെയാണ് ഫീസ് അടക്കേണ്ടതെന്നും, തൊഴിലുടമകള്‍ക്ക് എങ്ങനെ ഇളവുകള്‍ നേടാമെന്നും ഫീസ് എന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിശദാംശങ്ങൾ
അടുത്തിടെ അനുവദിച്ച എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കായിരുന്നു. അമേരിക്കൻ കമ്പനികളാണ് ഇവ സ്പോൺസർ ചെയ്യുന്നത്. ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ യുഎസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. യുഎസ് ചേംബർ ഓഫ് കൊമേഴ്‌സും കേസ് ഫയൽ ചെയ്തു. എച്ച്-1ബി പദവി നേടിയ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ എല്ലാ വർഷവും യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്നുണ്ടെന്ന് യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് കോടതിയിൽ വാദിച്ചിരുന്നു.
ഈ നയം നിയമവിരുദ്ധമാണെന്നും അമേരിക്കയിലെ ചെറുകിട, ഇടത്തരം ബിസിനസുകളെ നശിപ്പിക്കുമെന്നും അവർ പറഞ്ഞിരുന്നു. നിലവില്‍ എച്ച്-ബി വിസയില്‍ മൂന്നു ലക്ഷത്തോളം ഇന്ത്യക്കാരാണ് അമേരിക്കയില്‍ ഉള്ളത്. ഭൂരിഭാഗവും സാങ്കേതിക, സേവന മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് പുതിയ ഫീസ് ബാധകമാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസ ഉള്ളത് ചൈനക്കാര്‍ക്കാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്