യു.എസ്.എ U17 വോളിബോൾ താരം ഷോൺ അറക്കപ്പറമ്പിലിനെ ഷിക്കാഗോ സെന്റ് മേരീസ് ഇടവക ആദരിച്ചു

DECEMBER 2, 2025, 3:17 AM

ഷിക്കാഗോ: യു.എസ്.എ U17 വോളിബോൾ താരം ഷോൺ അറക്കപ്പറമ്പിലിനെ ഷിക്കാഗോ സെന്റ് മേരീസ് ഇടവക ആദരിച്ചു. മൗണ്ട് പ്രോസ്‌പെക്ടിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗവും ഞീഴൂർ അറക്കപ്പറമ്പിൽ സനീഷ് അനീറ്റ ദമ്പതികളുടെ മകനുമാണ് യു.എസ്.എ U17 വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഷോൺ ജോൺ. നവംബർ 30 ഞായറാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ ഷോണിനെയും കുടുംബത്തെയും ഇടവക സമൂഹത്തിന്റെ മുൻപിൽ അഭിനന്ദിക്കുകയും ഷോണിനെ പോക്കണ്ട നൽകി സ്വീകരിക്കുകയും ചെയ്തു. നവംബർ 18 മുതൽ 23 വരെ നിക്കാരാഗ്വയിലെ മനാഗ്വയിൽ നടക്കുന്ന NORCECA ബോയ്‌സ് U17 കോൺടിനെന്റൽ ചാമ്പ്യൻഷിപ്പിൽ അമേരിക്കയെ ഷോൺ പ്രതിനിധീകരിച്ചിരുന്നു.

ഷിക്കാഗോ KCYLഅംഗമായ ഷോൺ ജോണിന്റെ വോളിബോൾ യാത്ര ആരംഭിച്ചത് 2022ൽ KCS ഷിക്കാഗോ ആരംഭിച്ച ബോയ്‌സ് ആൻഡ് ഗേൾസ് ക്യാമ്പിലൂടെയായിരുന്നു. തുടർന്ന് റിവർ ട്രെയിൽസ് മിഡിൽ സ്‌കൂൾ ടീമിൽ കളിച്ച ഷോൺ ടീമിനെ തുടർച്ചയായി രണ്ട് വർഷം അജയ്യരാക്കി, തുടർന്ന് സെവൻത് ഗ്രേഡിലും 8ത് ഗ്രേഡിലും സ്‌കൂളിന് ആദ്യമായി കോൺഫറൻസ് ചാമ്പ്യൻഷിപ്പ് നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. 2023ൽ, ഷോൺ ഷിക്കാഗോ പ്രദേശത്തെ പ്രമുഖ വോളീബോൾ ക്ലബ്ബുകളിൽ ഒന്നായ Mod Vollyball club , Northbrook ൽ ചേർന്നു, അവരുടെ എലിറ്റ് ടീമിൽ സ്ഥാനം നേടി. 2025 ജൂലൈയിൽ ഫ്‌ളോറിഡയിലെ ഓർലാൻഡോയിൽ നടന്ന AAU നാഷണൽ ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയത് അദ്ദേഹത്തിന്റെ ക്ലബ് കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നു. ഹൈസ്‌കൂൾ തലത്തിലും ഷോൺ മികച്ച പ്രകടനം തുടരുകയും ആർലിംഗ്ടൺ ഹൈറ്റ്‌സിലെ ജോൺ ഹെർസി ഹൈസ്‌കൂളിലെ ഫസ്റ്റ് ഇയർ വിദ്യാർത്ഥിയായിട്ടും അദ്ദേഹം വാർസിറ്റി ടീമിലേക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

വെറും പതിനഞ്ചാമത്തെ വയസ്സിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കായിക താരമായി വളരുവാൻ ഷോണിന് സാധിച്ചതിന് ദൈവത്തിന് നന്ദി പറയുന്നതായി വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. ടീം സെലക്ഷന് മുന്നോടിയായുള്ള ക്യാമ്പിൽ പങ്കെടുക്കുവാൻ പോകുന്നതിന് മുൻപായി താൻ ചെറുപ്പകാലം മുതൽ സ്ഥിരമായി വന്നിരുന്ന ഇടവക ദൈവാലയത്തിലേക്ക് എത്തിയതും, വിശ്വാസത്തോടെ പ്രാർത്ഥിച്ചു ഒരുങ്ങി യാത്രയായതും അദ്ദേഹം ഓർമ്മിച്ചു. മുന്നോട്ടുള്ള യാത്രയിൽ സെന്റ് മേരീസ് ഇടവകയുടെ പേരിലുള്ള എല്ലാ ഭാവുകങ്ങളും ദൈവാനുഗ്രഹങ്ങളും നേരുന്നതായും അദ്ദേഹം അറിയിച്ചു.

vachakam
vachakam
vachakam

വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെൻപുര, ഫാ. ജോസഫ് പുതുപ്പറമ്പിൽ, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ സ്വീകരണത്തിന് ചുക്കാൻ പിടിച്ചു.

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam