വാഷിംഗ്‌ടൺ: യുഎസും ചൈനയും ടിക് ടോക്ക് ഇടപാടിനുള്ള കരാറിൽ എത്തിയതായി യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്.
“ഞങ്ങൾ ടിക് ടോക്കിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു, അത് ചൈനക്കാർക്ക് ന്യായമായ ഒരു കരാറാണെന്നും യുഎസിന്റെ ദേശീയ സുരക്ഷാ ആശങ്കകളെ പൂർണ്ണമായും ബഹുമാനിക്കുന്നുണ്ടെന്നും ഉറപ്പാക്കി, അതാണ് ഞങ്ങൾ എത്തിച്ചേർന്ന കരാർ” -ബെസെന്റ് പറഞ്ഞു.
“ചൈനക്കാർക്ക് യുഎസിൽ ന്യായമായ നിക്ഷേപ അന്തരീക്ഷം ഉണ്ടെന്ന് ഉറപ്പാക്കാൻ യുഎസ് ആഗ്രഹിക്കുന്നു, പക്ഷേ എല്ലായ്പ്പോഴും യുഎസിന്റെ ദേശീയ സുരക്ഷയാണ് ആദ്യത്തെ മുൻഗണന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിക്-ടോക്ക് അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ ചൈന തയാറാകുന്നില്ലെങ്കിൽ അടച്ചുപൂട്ടാൻ ഉത്തരവിടുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം, ടിക്‌ടോക്കിന് കരാർ പുതുക്കാനുള്ള സമയം സെപ്റ്റംബർ 17-ന് അവസാനിക്കുമെങ്കിലും മാഡ്രിഡിലെ ചർച്ചകളെ തുടർന്ന് അത് നീട്ടാനുള്ള തീരുമാനം ട്രംപ് ഗവൺമെന്റ് എടുത്തതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലുള്ള 17 കോടി പേരെങ്കിലും നേരത്തേ ടിക്‌ടോക് ഉപയോഗിച്ചിരുന്നതായാണ് കണക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്