വാഷിംഗ്ടണ്‍: എഐ ചിപ്പുകള്‍ ചൈനയിലേയ്ക്ക് വഴിതിരിച്ച് വിടാതിരിക്കാനായി അവയുടെ ഷിപ്പ്‌മെന്റുകളില്‍ അമേരിക്ക ലോക്കേഷന്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സാണ് അമേരിക്കയുടെ പുതിയ നീക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ വിധേയമായ സ്ഥലങ്ങളിലേക്ക് എഐ ചിപ്പുകള്‍ വഴിതിരിച്ചുവിടുന്നത് കണ്ടെത്തുന്നതിനാണ് ഈ നടപടികള്‍ ലക്ഷ്യമിടുന്നതെന്നും അന്വേഷണത്തിലുള്ള തിരഞ്ഞെടുത്ത ഷിപ്പ്മെന്റുകള്‍ക്ക് മാത്രമാണ് ഇത് ബാധകമാകുന്നതെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കന്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിലൂടെ ലാഭം നേടുന്ന ആളുകള്‍ക്കും കമ്പനികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഇത്തരം ട്രാക്കറുകള്‍ സഹായകമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൈനയിലേയ്ക്കുള്ള ചിപ്പ് കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ അമേരിക്ക എത്രമാത്രം ജാഗ്രത കാണിക്കുന്നുവെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സെമികണ്ടക്ടറുകള്‍ ലഭ്യമാക്കുന്നതില്‍ ചൈനയ്ക്കുള്ള നിയന്ത്രണങ്ങളില്‍ ട്രംപ് ഭരണകൂടം ഇളവ് വരുത്താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ വിമാന ഭാഗങ്ങള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ട്രാക്ക് ചെയ്യുന്നതിന് അമേരിക്കയിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ ഉപയോഗിക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള അന്വേഷണ ഉപകരണമാണ് ലൊക്കേഷന്‍ ട്രാക്കറുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്