വാഷിംഗ്ടണ്‍: യുഎസ് ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കിയ നടപടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. കുക്കിന്റെ പുറത്താക്കല്‍ നടപടി ഉടനടി നടപ്പാക്കുന്നത് വിലക്കുന്ന ജഡ്ജിയുടെ തീരുമാനം പിന്‍വലിക്കണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ജസ്റ്റിസുമാര്‍ വ്യക്തമാക്കുകയായിരുന്നു.
സെന്‍ട്രല്‍ ബാങ്കിന്റെ സ്വാതന്ത്ര്യം അപകടത്തിലാക്കുന്ന കേസില്‍ ട്രംപിന്റെ നീക്കത്തില്‍ യാഥാസ്ഥിതികരും ലിബറലുമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സുപ്രീം കോടതി ജഡ്ജിമാര്‍ സംശയം പ്രകടിപ്പിച്ചു. കേസില്‍ ബുധനാഴ്ച നടന്ന വാദം ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടു നിന്നു. മാത്രമല്ല ട്രംപിന്റെ ഭരണകൂടത്തിനുവേണ്ടി വാദിക്കുന്ന യുഎസ് സോളിസിറ്റര്‍ ജനറല്‍ ഡി ജോണ്‍ സോയറിനെ, കുക്കിനെ പുറത്താക്കാനുള്ള ന്യായീകരണമായി പ്രസിഡന്റ് ചൂണ്ടിക്കാണിച്ച തെളിയിക്കപ്പെടാത്ത മോര്‍ട്ട്‌ഗേജ് തട്ടിപ്പ് ആരോപണങ്ങള്‍ക്ക് ഔപചാരികമായി മറുപടി നല്‍കാന്‍ അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാര്‍ ചോദിച്ചു. അവര്‍ ആരോപണം നിഷേധിച്ചിട്ടുണ്ടെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.
ഒരു യു.എസ് പ്രസിഡന്റ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറെ പുറത്താക്കുന്നത് ഇത് ആദ്യമാണ്. ഇത്തരമൊരു നടപടി സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതിലും രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് ഫെഡറലിന്റെ വിലപ്പെട്ട സ്വാതന്ത്ര്യം സംബന്ധിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും ജസ്റ്റിസുമാര്‍ ആശങ്കകള്‍ ഉന്നയിച്ചു.
അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം പ്രസിഡന്റിന്റെ അധികാരങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ വിശാലമായ വീക്ഷണവുമായി ബന്ധപ്പെട്ട് യുഎസിലെ ഉന്നത ജുഡീഷ്യല്‍ ബോഡിയിലേക്ക് വരുന്ന ഏറ്റവും പുതിയ തര്‍ക്കത്തെയാണ് ഈ കേസ് പ്രതിനിധീകരിക്കുന്നത്.
വാഷിങ്ടന്‍ ന്മ ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ പിരിച്ചുവിട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെയാണ് പ്രഖ്യാപിച്ചത് ഇതിന് പിന്നാലെയാണ് കുക്ക് നിയമയുദ്ധത്തിന് തുടക്കം കുറിച്ചത്. പിരിച്ചുവിടാനുള്ള ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ലിസ കേസു കൊടുക്കുകയായിരുന്നു. ഫെഡറല്‍ റിസര്‍വ് ബോര്‍ഡിലെത്തുംമുന്‍പ് 2021 ല്‍ ലിസ ഒരു പണയമിടപാടില്‍ തട്ടിപ്പ് കാട്ടിയിരുന്നെന്ന് ആരോപിച്ചാണ് ട്രംപ് അവരെ പുറത്താക്കിയത്.
പലിശനിരക്ക് കുറയ്ക്കാന്‍ വിസമ്മതിക്കുന്ന ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലുമായും ട്രംപ് ഒട്ടും രസത്തില്‍ ആയിരുന്നില്ല. ഒരു പ്രസിഡന്റ് നിസ്സാരമോ അപ്രസക്തമോ പഴയതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് നിയമ സംവിധാനങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് തടയാന്‍ അനുവദിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കുമെന്ന് ജസ്റ്റിസ് ബ്രെറ്റ് കാവനോ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
