വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വേച്ഛാധിപതിയെന്ന് വിമർശിച്ച ലോകപ്രശസ്ത നൈജീരിയൻ എഴുത്തുകാരനും 1986 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമായ വോൾ സോയിങ്കയുടെ വിസ യുഎസ് റദ്ദാക്കി.
മുൻ ഉഗാണ്ടൻ ഏകാധിപതി ഇദി അമിന്റെ "വെളുത്ത പതിപ്പ്" ട്രംപാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് നടത്തിയ ഒരു പരാമർശമാണ് നടപടിക്ക് പ്രേരിപ്പിച്ചതെന്ന് 91 കാരനായ സോയിങ്ക പറഞ്ഞു.
യുഎസിൽ ദീർഘകാലം പ്രൊഫസറായിരുന്ന സോയിങ്കയ്ക്കും ഗ്രീൻ കാർഡ് ഉണ്ടായിരുന്നു. ട്രംപിനെതിരെ പ്രതിഷേധിച്ച് 2017 ൽ അദ്ദേഹം തന്റെ ഗ്രീൻ കാർഡ് ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ വിസയും അടുത്തകാലത്ത് റദ്ദാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
