അമേരിക്കയിലെ ജനസംഖ്യ 2023ല്‍ 1.75 ദശലക്ഷത്തിലധികം വര്‍ദ്ധിച്ചു: 2024-ലെ പ്രവചനം ഇങ്ങനെ

DECEMBER 29, 2023, 6:18 AM

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജനസംഖ്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2023-ല്‍ അമേരിക്കയിലെ ജനസംഖ്യ 1.75 ദശലക്ഷത്തിലധികം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. പുതുവത്സര ദിനത്തില്‍ യുഎസിലെ ജനസംഖ്യ 335,893,238 ആയിരിക്കുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോ പറയുന്നു.

2023 ജനുവരി 1 മുതല്‍ ജനസംഖ്യയില്‍ 1,759,535 വര്‍ദ്ധനവുണ്ടായി.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.53% വര്‍ദ്ധനവാണ്  ഇത്. 2020 ഏപ്രില്‍ 1 ലെ സെന്‍സസ് ദിനത്തിലുണ്ടായിരുന്നതിനെ അപേക്ഷിച്ച് 4,443,957 ആളുകളുടെ വര്‍ദ്ധനവ് കൂടിയാണിത്.

ഏറ്റവും വലിയ വര്‍ദ്ധനവ് തെക്ക് ഭാഗത്താണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ പടിഞ്ഞാറ്, വടക്കുകിഴക്കും വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച്, വരുന്ന മാസത്തില്‍ യുഎസില്‍ ഓരോ 9 സെക്കന്‍ഡിലും ഒരു ജനനവും ഓരോ 9.5 സെക്കന്‍ഡിലും ഒരു മരണവും അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

അന്താരാഷ്ട്ര കുടിയേറ്റം മൂലം ഓരോ 28.3 സെക്കന്‍ഡിലും ഒരു വ്യക്തി വീതം യുഎസ് ജനസംഖ്യയിലേക്ക് ചേര്‍ക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2080-ൽ യുഎസിലെ ജനസംഖ്യ ഏകദേശം 370 ദശലക്ഷത്തിൽ എത്തുമെന്നും 2100-ൽ അമേരിക്കയുടെ ജനസംഖ്യ 366 ദശലക്ഷമായി കുറയുമെന്നും ഏജൻസി പ്രവചിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam