വാഷിംഗ്ടന്‍: അലാസ്‌കയില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ചോദ്യങ്ങളാല്‍ പൊതിഞ്ഞ് യുഎസ് മാധ്യമങ്ങള്‍. വെടിനിര്‍ത്തലിനെക്കുറിച്ചും സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് തുടരെത്തുടരെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിനൊന്നും കൃത്യമായ ഉത്തരം പുടിന്‍ നല്‍കിയിരുന്നില്ല.
നിങ്ങള്‍ എപ്പോഴാണ് സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തുക എന്നായിരുന്നു പുടിനെതിരെയുള്ള ഒരു ചോദ്യം. അതിന് കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് സൂചിപ്പിക്കുന്ന ആംഗ്യമായിരുന്നു മറുപടി. ട്രംപ് നിങ്ങളെ എന്തിനു വിശ്വസിക്കണം എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിനും പുടിന്‍ മറുപടി നല്‍കിയില്ല. ചര്‍ച്ച ആരംഭിക്കുന്നതിനു മുന്‍പേ മുറിയില്‍ കുറച്ചുനേരം ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ട്രംപ് നന്ദി പറഞ്ഞു.
വ്‌ളാഡിമിര്‍ പുട്ടിനൊപ്പം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവ്, പ്രതിരോധമന്ത്രി ആന്ദ്രേ ബെലോസോവ്, ധനമന്ത്രി ആന്റണ്‍ സിലുവനോവ്, വിദേശനിക്ഷേപകാര്യങ്ങള്‍ക്കുള്ള പുട്ടിന്റെ ദൂതന്‍ കിറില്‍ ദിമിത്രിയേവ്, പുട്ടിന്റെ സഹായി യൂറി ഉഷകോവ് എന്നിവര്‍ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയശേഷമുള്ള പുടിന്റെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. യുഎസിലേക്ക് 10 വര്‍ഷത്തിനിടെ ആദ്യമായാണ് പുട്ടിന്‍ എത്തിയത്. യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യാന്തര കോടതിയുടെ അറസ്റ്റ് വാറണ്ട് നേരിടുന്നതിനാല്‍ സഖ്യകക്ഷികളായ രാജ്യങ്ങളിലല്ലാതെ പുടിന്‍ പോയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്