എപ്സ്റ്റീൻ കേസ്: 30 ദിവസത്തിനകം അന്വേഷണ രേഖകൾ പുറത്തുവിടുമെന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്

NOVEMBER 19, 2025, 7:20 PM

വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് സർക്കാരിനെ വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടാൻ നിർബന്ധിച്ചതിന് പിന്നാലെ, ജെഫറി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച ഫയലുകൾ 30 ദിവസത്തിനകം പുറത്തുവിടുമെന്ന് വ്യക്തമാക്കി അറ്റോർണി ജനറൽ പാം ബോണ്ടി. കോൺഗ്രസ് ഏകദേശം സർവസമ്മതത്തോടെ പാസാക്കിയ നിയമപ്രകാരം ആണ് ഫയലുകൾ പുറത്തു വിടാൻ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചത്. 

അതേസമയം ഈ രേഖകൾ എപ്സ്റ്റീന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വെളിച്ചം വീശാൻ സാധ്യതയുണ്ട് എന്നാണ് ഏവരും കരുതുന്നത്. 2008-ൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിയിലേക്ക് പ്രേരിപ്പിച്ചതിന് എപ്സ്റ്റീന് ശിക്ഷ ലഭിക്കുന്നതിന് മുൻപ്, ട്രംപ് അടക്കമുള്ള പ്രമുഖ വ്യക്തികളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എപ്സ്റ്റീനെ സംബന്ധിച്ച വിവാദങ്ങൾ മാസങ്ങളായി ട്രംപിന് രാഷ്ട്രീയ തലവേദനയായി മാറിയിട്ടുണ്ട്. ട്രംപ് തന്നെ എപ്സ്റ്റീനെ ചുറ്റിപ്പറ്റിയ ഗൂഢാലോചനാ പ്രസ്താവനകൾ തന്റേതായ പിന്തുണക്കാർക്കിടയിൽ പ്രചരിപ്പിച്ചതും ഇതിന് ഒരു കാരണമാണ്.

എപ്സ്റ്റീന്റെ വിവരങ്ങളും ശക്തരായ വ്യക്തികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ ട്രംപ് ഭരണകൂടം മറച്ചുവെക്കുകയാണെന്നാണു വിശ്വസിക്കുന്നത് ഒരു കൂട്ടം ആളുകൾ വിശ്വസിക്കുന്നത്. 2019-ൽ ഫെഡറൽ സെക്സ് ട്രാഫിക്കിംഗ് കേസിൽ ന്യൂയോർക്കിലെ ജയിലിൽ കഴിയുമ്പോൾ  അദ്ദേഹം ആത്മഹത്യ ചെയ്തതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം നിയമസഭയിൽ റിപ്പബ്ലിക്കൻ നിയന്ത്രിതമായ ഹൗസും സെനറ്റും പാസാക്കിയ നിയമപ്രകാരം, 30 ദിവസത്തിനകം എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുമെന്ന് ബോണ്ടി വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. “ഞങ്ങൾ നിയമം പാലിക്കുകയും പരമാവധി സുതാര്യതയ്ക്കു പിന്തുണ നൽകുകയും ചെയ്യും,”യെന്നായിരുന്നു അവരുടെ പ്രതികരണം.

എങ്കിലും, പുറത്തുവരുന്ന രേഖകൾ മുഴുവൻ പൊതു മേഖലയിലേക്ക് വരണമെന്നില്ല. കോൺഗ്രസ് പാസാക്കിയ നിയമമനുസരിച്ച്, എപ്സ്റ്റീന്റെ ഇരകളുടെ സ്വകാര്യ വിവരങ്ങളും ഇപ്പോഴും പുരോഗമിക്കുന്ന അന്വേഷണങ്ങളെ ബാധിക്കാവുന്ന വിവരങ്ങളും നീക്കി വയ്ക്കാൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് അവകാശമുണ്ട്.

അതേസമയം, ഡെമോക്രാറ്റ് പാർട്ടിയുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളെക്കുറിച്ച് അന്വേഷിക്കാൻ ട്രംപ് കഴിഞ്ഞ ആഴ്ച നിർദ്ദേശം നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട ചില രേഖകൾ പുറത്തുവിടാതിരിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.

vachakam
vachakam
vachakam

ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സാധാരണയായി ‘നടപ്പിലിരിക്കുന്ന അന്വേഷണങ്ങളുടെ സംരക്ഷണം’ എന്ന പേരിൽ പല രേഖകളും പൊതു രംഗത്ത് നിന്ന് ഒഴിവാക്കാറുണ്ട്. ഇതിനു മുമ്പും, എപ്സ്റ്റീനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ഗിസ്ലെയ്ൻ മാക്സ്വെൽ തുടങ്ങിയവരെക്കുറിച്ചുള്ള രേഖകൾ പുറത്തുവിടണമെന്ന ട്രംപ് സർക്കാരിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam