ചൈന ആഗോള ഖനന വിപണി വർഷങ്ങളായി നിയന്ത്രിച്ച്, വിലകൾ തങ്ങളുടെ അനുകൂലമായി മാറ്റുന്നുവെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റിപ്പ്രസെന്റേറ്റിവ്‌സ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഖനികളിലെ ആധിപത്യം ചൈന തങ്ങളുടെ നിർമ്മാണ വ്യവസായം വളർത്താനും അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാനും സാമ്പത്തിക ആയുധമായി ഉപയോഗിക്കുന്നു എന്നതാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
ചൈന ലിതിയം, റെയർ എർത്ത്‌സ് (അപൂർവ്വ ധാതുക്കൾ) എന്നിവയുടെ വില ഉയർത്തുകയും താഴ്ത്തുകയും ചെയ്തു ലോക വിപണിയെ സ്വാധീനിക്കുന്നുവെന്നും ഇതിലൂടെ ചൈന തങ്ങളുടെ നിർമ്മാണ വ്യവസായം ശക്തമാക്കുകയും ആഗോള രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കുകയും ചെയ്യുന്നു എന്നുമാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.
ബിപാർട്ടിസൻ കമ്മിറ്റിയുടെ 50-പേജുള്ള റിപ്പോർട്ട് പ്രകാരം, ചൈനയുടെ ഖനന നിയന്ത്രണങ്ങൾ അമേരിക്കൻ തൊഴിൽ നഷ്ടത്തിനും ആഭ്യന്തര ഖനന വ്യവസായങ്ങളുടെ തകർച്ചയ്ക്കും ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾക്കും കാരണമായതായി വിലയിരുത്തുന്നു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് പോലുള്ള വിപണികളിൽ പോലും ചൈനയുടെ സ്വാധീനം ഉണ്ടെന്ന ആരോപണവും ഉണ്ട്.
കമ്മിറ്റിയുടെ ശുപാർശകൾ:
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
