വാഷിങ്ടൺ: അമേരിക്കൻ പ്രതിനിധി സഭയിലെ ഒരു കമ്മിറ്റി, ഓൺലൈൻ പ്ലാറ്റ്‌ഫോംകളായ ഡിസ്കോർഡ് (Discord), സ്റ്റീം (Steam), ആമസോണിന്റെ ഉടമസ്ഥതയിലുള്ള ട്വിച്ച് (Twitch), റെഡിറ്റ് (Reddit) എന്നിവയുടെ സിഇഒമാരെ ഒക്ടോബർ 8-നുള്ള ഹിയറിംഗിൽ സാക്ഷ്യം പറയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ചാർലി കിർക്കിന്റെ വധവും ഓൺലൈൻ ഫോറങ്ങളിൽ നടക്കുന്ന തീവ്രവാദ ആശയവിനിമയവും ആണ് വിഷയം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
31 വയസ്സുള്ള ചാർലി കിർക്ക്, Turning Point USA എന്ന കൺസർവേറ്റീവ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സഹസ്ഥാപകനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത കൂട്ടാളിയുമായിരുന്നു. കഴിഞ്ഞ ആഴ്ച 3,000-ത്തോളം പേർ പങ്കെടുത്ത പരിപാടിക്കിടെ ആണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്.
“ഈ ദുരന്തത്തിനുശേഷവും, രാഷ്ട്രീയ പ്രേരിതമായ മറ്റ് ആക്രമണങ്ങളുമൊക്കെ നടക്കുമ്പോഴും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ രാഷ്ട്രീയഹിംസയ്ക്ക് വേദിയാകുന്ന സാഹചര്യം കോൺഗ്രസ് പരിശോധിക്കേണ്ട ഉത്തരവാദിത്തമുണ്ട്,” എന്ന് ഹൗസ് ഓവർസൈറ്റ് ആൻഡ് ഗവൺമെന്റ് റീഫോം കമ്മിറ്റിയുടെ ചെയർമാൻ റിപ്പബ്ലിക്കൻ പ്രതിനിധി ജെയിംസ് കോമർ പറഞ്ഞു.
വിഷയത്തിൽ കമ്പനികളുടെ പ്രതികരണം ഇങ്ങനെ ആണ്
അതേസമയം “ഈ ഹിയറിംഗ്, ഓൺലൈൻ ഫോറങ്ങളിൽ നടക്കുന്ന തീവ്രവാദ ചിന്തകളും, രാഷ്ട്രീയമായി പ്രേരിതമായ അക്രമത്തിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളും പരിശോധിക്കും,” എന്ന് കമ്മിറ്റിയുടെ കത്ത് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന