വാഷിംഗ്ടണ്‍: അമേരിക്കയെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈന്‍ കേസിന്റെ രേഖകള്‍ പുറത്തുവിടുന്നതിനുള്ള പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ. ഒന്നിനെതിരെ 427 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ ചിലയിടങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിനെ പരാമര്‍ശിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ട്രംപ് ഇക്കാര്യം നിഷേധിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പ്രതിനിധി ക്ലേ ഹിഗ്ഗിന്‍സാണ് എതിര്‍ത്ത് വോട്ട് ചെയ്ത ഏക വ്യക്തി. ട്രംപിന്റെ കടുത്ത പിന്തുണക്കാരനാണ് ലൂസിയാന റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ഹിഗ്ഗിന്‍സ്.
ശതകോടിശ്വരനായ ജെഫ്രി എപ്സ്‌റ്റൈന്റെ ബാലപീഡന പരമ്പരകളില്‍ ട്രംപിനും പങ്കുണ്ടായിരുന്നു എന്ന് ഇലോണ്‍ മസ്‌ക് ആരോപിച്ചിരുന്നു. എപ്സ്‌റ്റൈനുമായുള്ള ബന്ധമാണ് ബ്രിട്ടനിലെ ആന്‍ഡ്രു രാജകുമാരന് സൈനിക പദവികളും രാജകീയ രക്ഷാധികാരങ്ങളും നഷ്ടമാകാന്‍ കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
