27,000 ഡോളറിലേക്ക് ഉയർന്ന് അമേരിക്കയിലെ കുടുംബാരോഗ്യ ഇൻഷുറൻസ് പ്രീമിയം 

OCTOBER 22, 2025, 8:42 PM

അമേരിക്കയിലെ കുടുംബാരോഗ്യ ഇൻഷുറൻസ് പ്രീമിയം 27,000 ഡോളറിലേക്ക് ഉയർന്നതായി റിപ്പോർട്ട്. അമേരിക്കയിൽ തൊഴിൽദാതാക്കളിലൂടെ കുടുമ്ബതിന് ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസിൽ ആണ് പ്രീമിയം തുകയിൽ വൻ വർധന ഉണ്ടായത്. വാർഷിക ഇൻഷുറൻസ് പ്രീമിയം 6% വർദ്ധിച്ച് ശരാശരി $26,993 (ഏകദേശം ₹22 ലക്ഷം) ആയി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ആരോഗ്യനയ ഗവേഷണ സ്ഥാപനം KFF (Kaiser Family Foundation) നടത്തിയ പുതിയ സർവേയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. 2024 ലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം കുടുംബ ഇൻഷുറൻസ് പ്രീമിയം $1,406 അധികം ആയി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആകെ $26,993 ആയി വർധിച്ചതിൽ തൊഴിലാളികൾ $6,850 അടയ്ക്കുന്നു,ബാക്കി തൊഴിലുടമ (employer) വഹിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുടുംബ ഇൻഷുറൻസ് പ്രീമിയം 26% വർദ്ധിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

മരുന്നുകളുടെ വില വർധിച്ചത്, ദീർഘകാല രോഗങ്ങൾ (long-term illnesses) കൂടുതലായതും അവയ്‌ക്കുള്ള ചികിത്സാ ചെലവ് വർധിച്ചതും, ആശുപത്രി സേവനങ്ങൾ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് എന്നിവയാണ് KFFയുടെ പഠനത്തിൽ പങ്കെടുത്ത തൊഴിലുടമകൾ പറഞ്ഞത് അനുസരിച്ച് പ്രീമിയം കൂടാനുള്ള പ്രധാന കാരണങ്ങൾ.

vachakam
vachakam
vachakam

അതുപോലെ തന്നെ GLP-1 വിഭാഗത്തിൽപ്പെടുന്ന വെയ്റ്റ് ലോസ് മരുന്നുകൾ ഉദാഹരണത്തിന്: Wegovy (Novo Nordisk കമ്പനി), Zepbound (Eli Lilly കമ്പനി) എന്നിവ ഇപ്പോൾ വളരെ ജനപ്രിയമായിരിക്കുന്നു. കാരണം ഈ മരുന്നുകൾ ശരീരഭാരം ശരാശരിയിൽ 15% വരെ കുറയ്ക്കാൻ സഹായിക്കുന്നു. പക്ഷേ ഇവയുടെ വില വളരെ  കൂടുതലാണ്. എന്നാൽ KFF സർവേയിൽ 200-ലധികം ജീവനക്കാരുള്ള കമ്പനികളിൽ 36% ഈ മരുന്നുകൾ അവരുടെ ഇൻഷുറൻസ് പ്രീമിയം കൂട്ടിയെന്ന് പ്രതികരിച്ചു.

5,000-ലധികം ജീവനക്കാരുള്ള വലിയ കമ്പനികളിൽ 43% ഈ മരുന്നുകൾ അവരുടെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവരിൽ 59% ചെലവ് അവർ കരുതിയതിനെക്കാൾ വളരെ കൂടുതലായി പോയെന്ന് പ്രതികരിച്ചു.

KFFയുടെ പ്രാഥമിക കണക്കുകൾ പ്രകാരം, 2026-ലും പ്രീമിയം വീണ്ടും 6% വരെ ഉയരാൻ സാധ്യതയുണ്ട്. ഈ കാരണം കൊണ്ട് തന്നെ തൊഴിലുടമകൾ ചെലവു നിയന്ത്രിക്കാൻ നടപടികൾ എടുക്കാത്തപക്ഷം തൊഴിലാളികളുടെ ഇൻഷുറൻസ് ചെലവ് തുടർച്ചയായി കൂടും എന്നാണ് മുന്നറിയിപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam