മുൻ പ്രസിഡന്റായ ബാരക് ഒബാമയുടെ ഭരണകാലത്ത് ട്രംപിനെതിരേ വ്യാജ രഹസ്യവിവരങ്ങൾ ഉണ്ടാക്കി എന്ന വലിയ ആരോപണത്തെ ആധാരമാക്കി അന്വേഷണം. ബാരക് ഒബാമയുടെ സർക്കാറിന്റെ 2016-ലെ അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടതായി വ്യാജ രഹസ്യ വിവരങ്ങൾ ഉണ്ടാക്കിയെന്ന ആരോപണത്തെ തുടർന്ന്, അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടി നിയമനടപടി തുടങ്ങിയതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതിനുവേണ്ടി ഒരു ഗ്രാൻഡ് ജൂറി (grand jury) എന്ന പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കാൻ ഫെഡറൽ അറ്റോർണിമാരെ പാം ബോണ്ടി നിർദ്ദേശിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ഇതിലൂടെ, കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയും, ആവശ്യമെങ്കില്‍ കുറ്റപത്രം ചുമത്തുന്നതിനുള്ള നടപടി മുന്നോട്ടുവെക്കുകയും ചെയ്യും എന്നാണ് പുറത്തു വരുന്ന വിവരം.
2016-ലെ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ജയിക്കുകയും ഹിലറി ക്ലിന്റൺ തോൽക്കുകയും ചെയ്തിരുന്നു. എന്നാൽ റഷ്യ, ട്രംപിന് അനുകൂലമായി സോഷ്യൽ മീഡിയയും, ഹാക്കിംഗ്അക്കൗണ്ടുകളും ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന് പിന്നീട് ചില രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഈ റിപ്പോർട്ടുകൾ ഒബാമ ഭരണകാലത്ത് തയ്യാറാക്കിയതാണെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ.
എന്നാൽ പുതിയ ആരോപണം അനുസരിച്ചു ട്രംപിന്റെ അനുയായി ആയ തുൾസി ഗബ്ബാർഡ്, ചില രഹസ്യരേഖകൾ പുറത്തുവിട്ടിരുന്നു. അവയില്‍ പറയുന്നത് അനുസരിച്ചു ഒബാമ ഭരണകാലത്തെ ചില ഉന്നത ഉദ്യോഗസ്ഥർ, ട്രംപിനെ റഷ്യയുമായി ബന്ധിപ്പിച്ച് തോൽപ്പിക്കാൻ തട്ടിപ്പു ചെയ്തതാണെന്ന് റിപ്പോർട്ടുകൾ. ഇത് ‘രാജദ്രോഹപരമായ ഗൂഢാലോചന’ ആണെന്ന് ഗബ്ബാർഡ് ആരോപിച്ചു. “സത്യം എപ്പോഴും ജയിക്കും. ഇത് വലിയൊരു വിജയം ആയി ഞാൻ കാണുന്നു” എന്നാണ് ട്രംപ് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
