സൗദി അറേബ്യൻ സർക്കാരിനെ വിമർശിച്ച ട്വീറ്റുകൾ കാരണം റിയാദിൽ തടവിൽ ആയിരുന്ന യുഎസ്–സൗദി ഇരട്ട പൗരത്വമുള്ള ആൾക്ക് ഇപ്പോൾ അമേരിക്കയിലെ ഫ്‌ളോറിഡയിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചതായി റിപ്പോർട്ട്.
75 വയസ്സുള്ള വിരമിച്ച എഞ്ചിനീയറായ സാദ് ഇബ്രാഹിം അൽമാദിക്കാണ് തിരിച്ചു വരാൻ അനുമതി ലഭിച്ചത്. അദ്ദേഹത്തിന്റെ മകനാണ് പിതാവിന്റെ തിരിച്ചുവരവ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും സാധ്യമാക്കിയതായി അറിയിച്ചത്. ഈ പ്രഖ്യാപനം ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വൈറ്റ് ഹൗസിൽ സ്വീകരിച്ചതിന് ഒരു ദിവസം ശേഷമാണ് വരുന്നത് എന്നതാണ് ശ്രദ്ധേയം.
അതേസമയം അൽമാദി 2021-ൽ റിയാദിലെത്തിയപ്പോൾ കുടുംബത്തെ സന്ദർശിക്കുന്നതിനിടെ ആണ് അറസ്റ്റു ചെയ്യപ്പെട്ടത്. രാജ്യം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതും ഭീകരതയെ പിന്തുണച്ചതുമാണ് ഇദ്ദേഹത്തിനെതിരായി ചുമത്തിയ കുറ്റം.
അദ്ദേഹത്തിന് 19 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ 2023-ൽ ശിക്ഷ നേരത്തെ അവസാനിപ്പിച്ചെങ്കിലും യാത്രാവിലക്ക് കാരണം സൗദിയിൽ നിന്നും പുറത്തേക്ക് വരാൻ അനുവദിച്ചിരുന്നില്ല.
ബുധനാഴ്ച എക്‌സിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ കുടുംബം അവർ കഴിഞ്ഞ “ഭീകരമായ നാല് വർഷത്തെ പരീക്ഷണം അവസാനിച്ചതിൽ അതിയായ സന്തോഷത്തിലാണ്” എന്നു പറഞ്ഞു. അൽമാദിയുടെ മകൻ ഇബ്രാഹിം ഉൾപ്പെടെയുള്ള കുടുംബം ട്രംപ് ഭരണകൂടത്തിന്റെ “തളർചയില്ലാത്ത പരിശ്രമങ്ങൾക്കും”, നാഷണൽ സെക്യൂരിറ്റി കൗൺസിലിനും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനും നന്ദി അറിയിച്ചു. നാല് വർഷമായി തങ്ങളോടൊപ്പം നിന്ന എല്ലാവരോടും കുടുംബം നന്ദി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
