കീവ്: കഴിഞ്ഞ ദിവസം രാത്രിയില്‍ 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമിച്ചതായി വ്യാഴാഴ്ച ഉക്രെയ്ന്‍ വ്യോമസേന പറഞ്ഞു. ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് റഷ്യ വീണ്ടും വ്യോമാക്രമണം നടത്തിയത്. ഇക്കുറി ഉക്രെയ്‌നിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളെയാണ് റഷ്യ ലക്ഷ്യമിട്ടത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഉക്രെയ്‌നില്‍ ഇറക്കിയ ആയുധങ്ങള്‍ സംഭരിച്ച ഇടങ്ങളാണ് പ്രധാനമായും റഷ്യ ലക്ഷ്യം വച്ചത്. ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് റഷ്യയുടെ ആക്രമണം.
ഈ വര്‍ഷം ഡ്രോണുകള്‍ ഉപയോഗിച്ചുള്ള റഷ്യന്‍ ആക്രമണത്തില്‍ മൂന്നാമത്തെ വലിയ ആക്രമണമാണ് ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. അലാസ്‌കയില്‍ ട്രംപ്-പുടിനുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയതിനു ശേഷവും ആക്രമണം റഷ്യ തുടരുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
