അമേരിക്കയിൽ ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു വധശിക്ഷകൾ നടപ്പാക്കി

SEPTEMBER 26, 2025, 12:26 AM

ടെക്‌സാസ്: ടെക്‌സസ്, അലബാമ സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കി. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് പേരെ  ഇന്ന് വധിച്ചത്. 13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ടെക്‌സസിൽ ബ്ലെയ്ൻ മിലാം എന്ന പ്രതിയെയാണ് വധിച്ചത്. മാരകമായ വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്.

അതേസമയം, ഒരു ഗ്യാസ് സ്റ്റേഷൻ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അലബാമയിൽ ജോഫ്രി വെസ്റ്റ് എന്ന പ്രതിയെ നൈട്രജൻ ഗ്യാസ് ഉപയോഗിച്ചാണ് വധിച്ചത്.

ഈ വർഷം ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഈ വർഷം അമേരിക്കയിൽ ആകെ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 33 ആയി ഉയർന്നു.

vachakam
vachakam
vachakam

2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയതാണ് വധശിക്ഷകൾ വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam