12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ഹൂസ്റ്റണിൽ രണ്ട് പേർ അറസ്റ്റിൽ

NOVEMBER 17, 2025, 12:34 AM

ഹൂസ്റ്റൺ (ടെക്‌സസ്): 12 വയസ്സുകാരിയെ ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൂസ്റ്റൺ പ്രദേശത്തുനിന്ന് ഹോണ്ടുറാസ്, എൽ സാൽവഡോർ സ്വദേശികളായ രണ്ട് പുരുഷന്മാർ അറസ്റ്റിലായി.

ഫെലിക്‌സ് ബുസ്റ്റിലോ ഡയസ് (49), ജോസ് ജെർബർ റിവേര (45) എന്നിവരാണ് പ്രതികൾ. ഡയസിന്റെ അനന്തരവളായ കുട്ടിയെ അനധികൃതമായി രാജ്യത്തേക്ക് കടത്തിയ ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്.

ഡയസിന്റെ അടുത്ത് നിന്ന് രക്ഷപ്പെട്ട കുട്ടിയെ പിന്നീട് തടഞ്ഞുവെച്ച് മർദ്ദിക്കുകയും നിർബന്ധിത ജോലി ചെയ്യിക്കുകയും ചെയ്തതിന് ബ്രെൻഡ ഗാർഷ്യ (38), ടാനിയ ഗാർഷ്യ (37) എന്നീ രണ്ട് സ്ത്രീകളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

vachakam
vachakam
vachakam

റിവേരയെ മോണ്ട്‌ഗോമറി കൗണ്ടി ഷെരീഫ് ഓഫീസാണ് അറസ്റ്റ് ചെയ്തത്. ഡയസിനെ ഇമിഗ്രേഷൻ നിയമലംഘനങ്ങളുടെ പേരിൽ ICE കസ്റ്റഡിയിലെടുത്ത ശേഷം ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിന് കൈമാറി.

കേസിന്റെ വിശദാംശങ്ങൾ അത്യധികം അസ്വസ്ഥജനകമാണെന്നും, നീതി ഉറപ്പാക്കാൻ അന്വേഷണം തുടരുമെന്നും ഷെരീഫുമാർ അറിയിച്ചു. കുട്ടി ഇപ്പോൾ സുരക്ഷിതയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam