വാഷിംഗ്ടണ്‍: വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നതില്‍ ഹമാസിനെതിരെ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉടമ്പടി ലംഘിക്കപ്പെട്ടാല്‍ ഹമാസിന്റെ അന്ത്യം വളരെവേഗം സംഭവിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് മുന്നറിയിപ്പ് നല്‍കി. തന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ ദി ട്രൂത്തിലാണ് ട്രംപിന്റെ ഭീഷണി.
താന്‍ ആവശ്യപ്പെട്ടാല്‍ മധ്യേഷ്യയിലെ യു.എസിന്റെ സഖ്യകക്ഷികള്‍ ഗാസയിലേക്ക് സൈന്യവുമായി കടന്നുകയറുമെന്നും എന്നാല്‍ ഈ രാജ്യങ്ങളോട് ഇപ്പോള്‍ വേണ്ട എന്നാണ് താന്‍ പറഞ്ഞിരിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.
യുഎസുമായുള്ള കരാര്‍ ലംഘിച്ച് ഹമാസ് പ്രവര്‍ത്തിക്കുകയാണെങ്കില്‍, തന്റെ അഭ്യര്‍ത്ഥന പ്രകാരം ശക്തമായ സൈന്യവുമായി ഗാസയില്‍ പ്രവേശിച്ച് ഹമാസിനെ ഒതുക്കാന്‍ തയ്യാറാണെന്ന് മിഡില്‍ ഈസ്റ്റിലെയും സമീപ പ്രദേശങ്ങളിലെയും അമേരിക്കയുടെ സഖ്യകക്ഷികളില്‍ പലരും തന്നോട് പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്