H-1B ജോലി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ 1 ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ഫീസ് ഈടാക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം അമേരിക്കൻ ഫെഡറൽ കോടതി ശരിവച്ചതായി റിപ്പോർട്ട്. ഈ ഫീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിസിനസ് ഗ്രൂപ്പുകൾ നൽകിയ ഹർജി കോടതി തള്ളി.
വാഷിംഗ്ടൺ ഡി.സിയിലെ യു.എസ്. ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായ ബെറിൽ ഹൗവൽ ആണ് വിധി പ്രസ്താവിച്ചത്. കുടിയേറ്റ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രസിഡന്റിന് വിശാല അധികാരമുണ്ടെന്നും, അതിന്റെ പരിധിക്കുള്ളിലായാണ് ഈ ഫീസ് ഏർപ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കി.
അതേസമയം യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ് ഉൾപ്പെടെയുള്ള ബിസിനസ് സംഘടനകൾ ഈ ഫീസ് ഇമിഗ്രേഷൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, ചെറുതും ഇടത്തരവുമായ സ്ഥാപനങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും കോടതിയിൽ വാദിച്ചു.
എന്നാൽ, ഒരു നയം നല്ലതോ മോശമോ എന്നത് തീരുമാനിക്കുന്നത് കോടതിയുടെ ചുമതലയല്ലെന്നും, അത് നിയമപരമായി സാധുവാണോ എന്നതാണ് കോടതിക്ക് പരിശോധിക്കാനുള്ളത് എന്നും ജഡ്ജി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
