വാഷിംഗ്ടണ്‍: യുഎസ് നാവിക കപ്പലുകള്‍ക്ക് മീതെ വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ ഇനി പറന്നാല്‍ വെടിവെച്ചിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. സ്ഥിതിഗതികള്‍ വഷളാവുകയാണെങ്കില്‍ എന്തും ചെയ്യാനുള്ള നിര്‍ദേശവും ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നല്‍കിയതായാണ് വിവരം.
തെക്കെ അമേരിക്കയ്ക്ക് സമീപം യുഎസിന്റെ കപ്പലിന് മുകളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ പറന്നിരുന്നു. രണ്ട് ദിവസത്തിനിടെ രണ്ട് തവണയാണ് വെനസ്വേലയുടെ വിമാനങ്ങള്‍ യുഎസ് കപ്പലിന് മുകളിലൂടെ പറന്നത്. ഇതുസംബന്ധിച്ചാണ് ട്രംപ് വെനസ്വേലയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വെനസ്വേലയില്‍ നിന്ന് മയക്കുമരുന്ന് കടത്തുകയാണെന്ന് ആരോപിച്ച് ഒരു കപ്പലിന് നേരേ യുഎസ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ വെനസ്വേലയില്‍നിന്നുള്ള കപ്പലിലുണ്ടായിരുന്ന 11 പേര്‍ കൊല്ലപ്പെട്ടു. ഇതിനുപിന്നാലെയാണ് വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ യുഎസ് യുദ്ധക്കപ്പലിന് മുകളിലൂടെ പറന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്