ലണ്ടന്‍: രണ്ട് പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഒറ്റ പ്രസംഗഭാഗമെന്ന് തോന്നുംവിധം ഡോക്യുമെന്ററിയില്‍ ഉപയോഗിച്ച സംഭവത്തില്‍ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭവത്തില്‍ ബിബിസി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പു പറഞ്ഞാല്‍ മാത്രം പോരെന്നും തനിക്കുണ്ടായ അപകീര്‍ത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യത്തില്‍ ട്രംപ് ഉറച്ച് നില്‍ക്കുകയാണ്.
ബിബിസി ചെയ്ത തെറ്റ് സമ്മതിച്ചു മാപ്പു പറഞ്ഞതിനെ മാനിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. എന്നാല്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതുകൊണ്ട് 500 കോടി ഡോളറെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്നും ട്രംപ് പറഞ്ഞു. 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപ് ജോ ബൈഡന്റെ ജയം അംഗീകരിക്കാതെ നടത്തിയ 2 പ്രസംഗത്തിലെ ഭാഗങ്ങളാണ് ബിബിസി ഉപയോഗിച്ചത്. രണ്ട് വ്യത്യസ്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കലാപത്തിന് ആഹ്വാനം നല്‍കി എന്ന് സൂചിപ്പിക്കും വിധമാണ് ബിബിസി ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
