നോര്‍ഫോക്ക്, വിര്‍ജീനിയ: സര്‍ക്കാര്‍ അടച്ചുപൂട്ടലിന്റെ ഭാഗമായി സൈനികരുടെ ചില വിഭാഗങ്ങള്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും സൈനികര്‍ക്ക് ശമ്പളം നല്‍കുമെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് നാവിക സേനയുടെ 250-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച ലോകത്തിലെ ഏറ്റവും വലിയ നാവിക സ്ഥാപനങ്ങളിലൊന്ന് സന്ദര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഉണ്ടായിരുന്നിട്ടും സൈനികര്‍ക്ക് ശമ്പളം നല്‍കുമെന്ന് വിര്‍ജീനിയയിലെ നോര്‍ഫോക്കില്‍ നടന്ന ചടങ്ങില്‍ നാവികരോട് ട്രംപ് പറഞ്ഞു. ഞങ്ങളുടെ സേവന അംഗങ്ങള്‍ക്ക് അരുടെ ഓരോ ചില്ലിക്കാശും ലഭിക്കും. അതിനെക്കുറിച്ച് വിഷമിക്കേണ്ടെന്ന് ട്രംപ് കരഘോഷത്തിനും ആഹ്ലാദത്തിനും ഇടയില്‍ ട്രംപ് പറഞ്ഞു.
അതേസമയം സെപ്റ്റംബര്‍ അവസാനം സജീവ ഡ്യൂട്ടിയിലുള്ള, റിസര്‍വ് സൈനിക അംഗങ്ങളുടെ ഏജന്‍സിക്കുള്ള ധനസഹായം കോണ്‍ഗ്രസ് അംഗീകരിക്കുന്നതുവരെ അവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചുവെന്ന് സിഎന്‍എന്‍ ഒരു മെമ്മോയില്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്