വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രകാരം ടിക് ടോക്കിന്റെ യു.എസ്. പ്രവർത്തനങ്ങൾ 14 ബില്യൺ ഡോളറിന് അമേരിക്കൻ, ആഗോള നിക്ഷേപകർക്ക് വിൽക്കാൻ തയ്യാറെടുക്കുന്നു.
ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിച്ചെന്നും അദ്ദേഹം ഇടപാടിന് അനുമതി നൽകിയെന്നും ട്രംപ് അറിയിച്ചു.
മൈക്കൽ ഡെൽ, റൂപെർട്ട് മർഡോക്ക് എന്നിവരുൾപ്പെടെ ലോകോത്തര നിക്ഷേപകർ ഈ ഇടപാടിന്റെ ഭാഗമാവുമെന്ന് ട്രംപ് വ്യക്തമാക്കി.
ടിക് ടോക്കിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ്, നിലവിൽ 330 ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള സ്ഥാപനമാണ്. ടിക് ടോക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആസ്തിയായ അൽഗോരിതം പുതിയ യു.എസ്. കമ്പനിയുടെ നിയന്ത്രണത്തിലായിരിക്കും.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
