ഇന്ത്യക്ക് മേലുള്ള താരിഫ് പുടിനെ തടയില്ല; ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് പുടിനെ ശിക്ഷിക്കണമെന്ന് യുഎസ് ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി

AUGUST 15, 2025, 3:58 PM

വാഷിംഗ്ടണ്‍: ഇന്ത്യക്ക് മേല്‍ താരിഫ് ചുമത്തുന്നത് പുടിനെ ഒരു തരത്തിലും ഉക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കില്ലെന്ന് യുഎസ് വിദേശനയ നിയമനിര്‍മ്മാണത്തിന്റെ ചുമതലയുള്ള ഡെമോക്രാറ്റിക് പാനലായ യുഎസ് ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ഓഫ് ഡെമോക്രാറ്റ്‌സ് അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്കെതിരായി 50 ശതമാനം താരിഫ് ചുമത്താനുള്ള നീക്കത്തോടും അലാസ്‌കയിലെ ട്രംപ്-പുടിന്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ ദ്വിതീയ താരിഫ് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനോടും പാനല്‍ വിയോജിച്ചു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഫലപ്രദമായില്ലെങ്കില്‍ ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേല്‍ അധിക ദ്വിതീയ താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡെമോക്രാറ്റ് പാനലിന്റെ പരാമര്‍ശങ്ങള്‍.

ഉക്രെയ്ന്‍ യുദ്ധം നിര്‍ത്താന്‍ പ്രസിഡന്റ് ട്രംപ് ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍, അദ്ദേഹം പുടിനെ ശിക്ഷിക്കുകയും ഉക്രെയ്‌ന് നേരിട്ട് സൈനിക സഹായം നല്‍കുകയും ചെയ്യണമെന്നും പാനല്‍ പറഞ്ഞു.

vachakam
vachakam
vachakam

'ഇന്ത്യക്ക് മേല്‍ താരിഫ് ചുമത്തുന്നത് പുടിനെ തടയില്ല. റഷ്യയുടെ നിയമവിരുദ്ധ അധിനിവേശത്തെ അഭിസംബോധന ചെയ്യാന്‍ ട്രംപ് ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍, പുടിനെ ശിക്ഷിക്കുകയും ഉക്രെയ്നിന് ആവശ്യമായ സൈനിക സഹായം നല്‍കുകയും ചെയ്യണം,' ട്രഷറി സെക്രട്ടറി ബെസെന്റിന്റെ ടിവി പ്രസ്താവന പങ്കിട്ട് ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ട്വീറ്റ് ചെയ്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam