വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്‌റാന്‍ മംദാനിയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും അദേഹം പറഞ്ഞു. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്നും ട്രംപ് വ്യക്തമാക്കി.
ന്യൂയോര്‍ക്ക് നഗരത്തിന്റെ നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയുമായി വൈറ്റ്ഹൗസിലെ ഓവല്‍ ഓഫിസില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയെ ട്രംപ് അഭിനന്ദിച്ചു.
'ചര്‍ച്ച ഫലപ്രദമായിരുന്നു. മംദാനിക്ക് മികച്ച പ്രവര്‍ത്തനം നടത്താനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ചില യാഥാസ്ഥിതികരെ അദ്ദേഹം അത്ഭുതപ്പെടുത്തും. എത്ര മികവോടെ മംദാനി പ്രവര്‍ത്തിക്കുന്നുവോ അത്ര സന്തോഷവാനായിരിക്കും ഞാന്‍. ഞങ്ങള്‍ തമ്മില്‍ ഒരു പൊതുവായ കാര്യമുണ്ട് . ഞങ്ങള്‍ സ്‌നേഹിക്കുന്ന ഈ നഗരം വളരെ മികച്ചതായി മാറണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞാന്‍ കരുതിയതിലും കൂടുതല്‍ കാര്യങ്ങളില്‍ ഞങ്ങള്‍ യോജിക്കുന്നു. കുറ്റകൃത്യങ്ങള്‍ ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഞാനും അതുതന്നെ ആഗ്രഹിക്കുന്നു.' - ട്രംപ് പറഞ്ഞു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ വന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന മംദാനിയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ടെന്നും നമ്മളെല്ലാം മാറുന്നവരാണെന്നും തന്റെ സ്വന്തം കാഴ്ചപ്പാടുകള്‍ പോലും മാറിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അഭിപ്രായവ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് മംദാനി വ്യക്തമാക്കി. 'ആദരവിന്റെയും സ്‌നേഹത്തിന്റെയും ഇടമായ ന്യൂയോര്‍ക്ക് നഗരത്തെക്കുറിച്ചും ന്യൂയോര്‍ക്കിലെ ജനങ്ങളെ സേവിക്കുക എന്ന പൊതുവായ ലക്ഷ്യത്തിലൂന്നിയുമായിരുന്നു ചര്‍ച്ച. ന്യൂയോര്‍ക്കിലെ ജീവിത ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവര്‍ത്തും' മംദാനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
