വാഷിംഗ്ടണ്‍: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനി ഖത്തറിനെ ഇസ്രയേല്‍ ആക്രമിക്കില്ല. ഇക്കാര്യം നെതന്യാഹു ഉറപ്പു നല്‍കിയെന്നും ട്രംപ് വ്യക്തമാക്കി. ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ ഹമാസിനെ ലക്ഷ്യമിട്ട് വിദേശത്ത് ഇനിയും ആക്രമണം നടത്തിയേക്കും എന്നാണ് നെതന്യാഹുവിന്റെ നിലപാട്. സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്. അതിര്‍ത്തി കടന്നും അത് വിനിയോഗിക്കും. ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. മിസൈലുകള്‍ ആകാശത്ത് എത്തിയതിന് ശേഷമാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്നും അതിനാല്‍ ട്രംപിന് ആക്രമണത്തെ എതിര്‍ക്കാന്‍ അവസരം ലഭിച്ചില്ലെന്നുമാണ് ഖത്തറില്‍ നടന്ന ആക്രമണത്തെക്കുറിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
അതേസമയം ഇസ്രയേലിലെ വിവിധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം തള്ളിക്കളഞ്ഞതായാണ് വിവരം. ഇസ്രയേലിനെ താക്കീത് ചെയ്ത അറബ് മുസ്ലിം രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി സമാപിച്ചു. ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് കടന്നാക്രമണവും അറബ് മുസ്ലിം ലോകത്തിന് നേരെയുള്ള ആക്രമണമായി കാണുമെന്നും ദോഹയില്‍ നടന്ന ഉച്ചകോടി വ്യക്തമാക്കി. പാലസ്തീനില്‍ സമാധാനത്തിന് ഇസ്രയേലിന്റെ നിലപാടുകള്‍ തടസമാണെന്നും ഉച്ചകോടി കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്