വാഷിംഗ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് താന്‍ പല അവസരങ്ങളിലും സഹായം നല്‍കിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് (58) താന്‍ പല അവസരങ്ങളിലും സഹായം നല്‍കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് വിളിച്ചെന്നും തന്റെ 'ബഹുമാനാര്‍ഥം' സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
സമാധാനത്തെക്കാള്‍ രാഷ്ട്രീയത്തിനു പ്രാധാന്യം നല്‍കിയുള്ളതാണ് നൊബേല്‍ പുരസ്‌കാരമെന്നു വൈറ്റ്ഹൗസ് ഇന്നലെ വിമര്‍ശിച്ചിരുന്നു. 'ജനാധിപത്യത്തിന്റെ ദീപം അണയാതെ കാക്കുന്ന ഒരു വനിതയ്ക്ക്' എന്ന വിശേഷണത്തോടെയാണ് നൊബേല്‍ സമിതി മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്. വെനസ്വേലയില്‍ സ്വതന്ത്ര തിരഞ്ഞെടുപ്പിനായുള്‍പ്പെടെ 2 പതിറ്റാണ്ടായി പോരാടുന്ന മരിയ 'സുമാറ്റെ' സംഘടനയുടെ സ്ഥാപകയാണ്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നത് ഭരണകൂടം തടഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
