വാഷിംഗ്ടണ്‍: ഷിക്കാഗോയില്‍ തൊഴിലാളി ദിന വാരാന്ത്യത്തില്‍ അക്രമാസക്തമായ ഒരു സാഹചര്യം ഉണ്ടായതിനെത്തുടര്‍ന്ന്, നാഷണല്‍ ഗാര്‍ഡിനെ ഷിക്കാഗോയിലേക്ക് അയയ്ക്കാന്‍ പദ്ധതിയിടുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍, ഷിക്കാഗോയെ 'ലോകത്തിലെ ഏറ്റവും മോശവും അപകടകരവുമായ നഗരം' എന്നാണ് അവധിക്കാല വാരാന്ത്യത്തെക്കുറിച്ച് വിശേഷിപ്പിച്ചുകൊണ്ട് ട്രംപ് പരാമര്‍ശിച്ചത്.
'ഞങ്ങള്‍ അകത്തേക്ക് പോകുന്നു. നോക്കൂ, എനിക്ക് ഒരു ബാധ്യതയുണ്ട്, ഇതൊരു രാഷ്ട്രീയ കാര്യമല്ല. എപ്പോള്‍ എന്ന് ഞാന്‍ പറയില്ല'. സെപ്റ്റംബര്‍ 2 ന് ഓവല്‍ ഓഫീസില്‍ നടന്ന ഒരു ബ്രീഫിംഗിനിടെ ട്രംപ് പറഞ്ഞു. പ്രസിഡന്റ് പിന്നീട് ഷിക്കാഗോയെയും ബാള്‍ട്ടിമോറിനെയും 'നരകക്കുടം' എന്ന് വിളിച്ചു.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം, മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍, ഇല്ലിനോയിസിലെ ജെ.ബി പ്രിറ്റ്സ്‌കര്‍ എന്നിവരെ ആവര്‍ത്തിച്ച് ലക്ഷ്യം വച്ചതിന് ശേഷമാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍. അദ്ദേഹത്തിനെതിരെ തുറന്നടിച്ചവരും 2028 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരുമായ എല്ലാ ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരേയും ലക്ഷ്യംവച്ചായിരുന്നു പരാമര്‍ശം.
ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡാറ്റ പ്രകാരം, വാരാന്ത്യത്തില്‍ നഗരത്തിലുടനീളമുള്ള വെടിവയ്പുകളില്‍ കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
'ഡിസിയില്‍ ചെയ്തതുപോലെ കുറ്റകൃത്യ പ്രശ്‌നം ഞാന്‍ വേഗത്തില്‍ പരിഹരിക്കും. ഷിക്കാഗോ വീണ്ടും സുരക്ഷിതമാകും, താമസിയാതെ. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ! ചിക്കാഗോ ലോകത്തിന്റെ കൊലപാതക തലസ്ഥാനമാണ്' എന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് പിന്നീട് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റിന് എപ്പോള്‍ സൈന്യത്തെ അയയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്