വാഷിംഗ്‌ടൺ : രാജ്യം വിടാൻ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയതായി റിപ്പോർട്ട്. എന്നാൽ, ട്രംപിന്റെ അഭ്യർത്ഥന മഡുറോ നിരസിച്ചതായി റിപ്പോർട്ടുണ്ട്.
"നിങ്ങൾക്കും നിങ്ങളുടെ ഭാര്യയ്ക്കും മകനും സുരക്ഷിതമായി രാജ്യം വിടാൻ ഞാൻ അവസരം നൽകും. നിങ്ങളുടെ പ്രിയപ്പെട്ടവരെയും ഞാൻ രക്ഷിക്കും. നിങ്ങൾ ഉടൻ രാജിവച്ച് രാജ്യം വിടണം," ട്രംപ് മഡുറോയോട് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യം വിട്ട് പോകാൻ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിച്ചു. സൈനീക നീക്കത്തിനുള്ള സാധ്യതകൾ ട്രംപുമായി പെന്റഗൺ പരിശോധിക്കുകയാണ്. മഡൂറോയെ ട്രംപ് ആഗോള ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചിരുന്നു.
വെനസ്വേലയ്‌ക്ക് ചുറ്റുമുള്ള വ്യോമമേഖല പൂർണമായും അടയ്‌ക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. വെനസ്വേലയ്ക്കു മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്ന് കഴിഞ്ഞയാഴ്ച അമേരിക്കൻ വിമാനക്കമ്പനികൾക്ക് യുഎസ് ഫെഡറൽ ഏവിയേഷൻ മുന്നറിയിപ്പും നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
