വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം താനാണ് അവസാനിപ്പിച്ചതെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വെടിനിര്‍ത്തലില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായില്ലെന്നും പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് വെടിനിര്‍ത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപ് അവകാശവാദം ആവര്‍ത്തിച്ചത്. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചത് താനാണെന്നും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതിന് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപ് നേരിട്ട് അവകാശവാദം ഉന്നയിച്ചത്.
ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍, ഏഴ് ദശലക്ഷം ആളുകള്‍ മരിച്ച കോംഗോ റിപ്പബ്ലിക്കും റുവാണ്ടയും തമ്മിലുള്ള 31 വര്‍ഷത്തെ രക്തരൂക്ഷിതമായ പോരാട്ടം ഉള്‍പ്പെടെ 5 യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. ന്യൂസ്മാക്സിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് ഈ അവകാശവാദം ഉന്നയിച്ചു.
''കഴിഞ്ഞ കുറച്ച് സമയത്തിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ നോക്കൂ. ഞങ്ങള്‍ ധാരാളം കാര്യങ്ങള്‍ പരിഹരിച്ചു, വളരെ മനോഹരമായ നിരവധി യുദ്ധങ്ങള്‍ പരിഹരിച്ചു... ഇന്ത്യ, പാകിസ്ഥാന്‍, ആണവയുദ്ധങ്ങളില്‍ ഒന്നടക്കം. ഞാന്‍ അത് പരിഹരിച്ചു. വ്യാപാരത്തിലൂടെ ഞാന്‍ അത് പരിഹരിച്ചു. അവയില്‍ പലതും വ്യാപാരത്തിലൂടെ ഞാന്‍ പരിഹരിച്ചു,' ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്