ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് വ്യാപാര കരാര്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി; അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

NOVEMBER 6, 2025, 6:25 PM

ന്യൂയോര്‍ക്ക്: വ്യാപാര കരാര്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പു നല്‍കിയാണ് ആണവശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെയ് ഏഴിന് ആരംഭിച്ച് 10 ന് അവസാനിച്ച സംഘര്‍ഷത്തില്‍ 7 അല്ല 8 വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ട്രംപ് പറഞ്ഞു. നേരത്തെ 7 വിമാനങ്ങള്‍ വെടിവച്ചിട്ടെന്നായിരുന്നു പറഞ്ഞിരുന്നത്.

വ്യാപാരക്കരാറുകള്‍ റദ്ദാക്കുമെന്ന് പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഇരുകൂട്ടരും വിളിച്ച് സമാധാനത്തിലെത്തി എന്ന് അറിയിച്ചെന്നും ഫ്‌ളോറിഡയില്‍ നടന്ന അമേരിക്ക ബിസിനസ് ഫോറത്തില്‍ ട്രംപ് പറഞ്ഞു. 

അതേസമയം ട്രംപ് അവകാശവാദം ഉന്നയിക്കുന്നത് 58-ാം തവണയായിട്ടും മോദി സര്‍ക്കാര്‍ അതു നിഷേധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ഡല്‍ഹിയില്‍ പ്രതികരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam