വാഷിംഗ്ടണ്‍: നാല് യൂറോപ്യന്‍ ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് ശേഷം ഇടതുപക്ഷ ഗ്രൂപ്പുകള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമാണിത്. യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇടത് സംഘടനകള്‍ തന്നെയാണ് ഇക്കുറിയും അമേരിക്കന്‍ പ്രസിഡന്റ് ലക്ഷ്യംവച്ചിരിക്കുന്നത്.
2003 ല്‍ യൂറോപ്യന്‍ കമ്മീഷന്റെ അന്നത്തെ പ്രസിഡന്റിന് സ്‌ഫോടന ദ്രവ്യങ്ങളടങ്ങിയ പാക്കേജുകള്‍ അയച്ച ഒരു ഇറ്റാലിയന്‍ അനാര്‍ക്കിസറ്റ് ഫ്രണ്ട്, ഏഥന്‍സിലെ പൊലീസ്- തൊഴില്‍ വകുപ്പ് കെട്ടിടങ്ങള്‍ക്കും പുറത്ത് ബോംബുകള്‍ സ്ഥാപിച്ചതായി കരുതപ്പെടുന്ന രണ്ട് ഗ്രീക്ക് നെറ്റ്വര്‍ക്കുകള്‍, ഡ്രെസ്ഡനില്‍ നിയോ- നാസികള്‍ക്കെതിരെ നടത്തിയ ആക്രമണത്തിന് ജര്‍മ്മന്‍ അധികാരികള്‍ അംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്ത ഒരു ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പ് എന്നിവയാണ് പുതിയ ലിസ്റ്റില്‍പ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
