വാഷിംഗ്ടണ്‍: പാക്കിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എഫ്-16 യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും പരിപാലിക്കാനുമായാണ് കോടികള്‍ നല്‍കുന്നത്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റ് പദ്ധതികളിലും യുഎസുമായി സഹകരിക്കാന്‍ പാക്കിസ്ഥാന് ഈ കരാര്‍ ഉപയോഗപ്രദമാവുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ ഏജന്‍സി (ഡിഎസ്സിഎ) വ്യക്തമാക്കി.
മാത്രവുമല്ല നവീകരണങ്ങള്‍ സാധ്യമാവുമ്പോള്‍ പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങള്‍ 2040 വരെ നിലനില്‍ക്കാന്‍ ശേഷിയുള്ളതായി മാറും. യുഎസ്, നാറ്റോ സേനകളുമായി യുദ്ധ ഭൂമിയില്‍ നിന്ന് തത്സമയ വിവരങ്ങള്‍ കൈമാറാനുള്ള 92 ലിങ്ക്-16, എംകെ -82 500-പൗണ്ട് ബോംബ് ബോഡികളും ഉള്‍പ്പെടെ പ്രതിരോധ ഉപകരണങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. യുഎസ് ദേശീയ സുരക്ഷയ്ക്ക് ഈ വില്‍പ്പന സുപ്രധാനമാണെന്ന് ഡിഎസ്സിഎ അഭിപ്രായപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
