വാഷിംഗ്ടണ്‍: മധ്യേഷ്യയില്‍ നിര്‍ണായക നീക്കത്തിന് ഒരുങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മധ്യപൂര്‍വ്വദേശത്തിന്റെ മഹത്വത്തിനായി ഒരു അവസരം വന്നുചേര്‍ന്നിരിക്കുകയാണ്. ആദ്യമായിട്ടാണ് എല്ലാവരും ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങുന്നത്. നമ്മള്‍ അത് പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
എന്നാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ വിശദാംശങ്ങളൊന്നും തന്നെ അതില്‍ ട്രംപ് പങ്കുവച്ചിട്ടില്ല. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാകാം പ്രഖ്യാപനമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ട്രംപിന്റെ പോസ്റ്റ് എന്ന പ്രത്യേകതയും ഉണ്ട് . നേരത്തെ ഗാസയുടെ കാര്യത്തില്‍ ഒരു കരാറിലെത്താനുള്ള സാധ്യതയെ കുറിച്ച് ട്രംപ് പറഞ്ഞിരുന്നു. അതിനിടെ വെര്‍ജീനിയയിലെ ക്വാണ്ടിക്കോയിലുള്ള മറൈന്‍ കോര്‍ ബേസില്‍ നടക്കുന്ന സൈനിക യോഗത്തില്‍ ട്രംപ് പങ്കെടുത്തിരുന്നു.
മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ സൈനിക ഉപദേഷ്ടാക്കള്‍, സൈന്യത്തിലെ ജനറല്‍മാര്‍, അഡ്മിറലുകള്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ സൈനിക ഉദ്യോഗസ്ഥരുടെ യോഗമാണ് വിര്‍ജീനയില്‍ നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്