വാഷിങ്ടണ്‍: റഷ്യ-ഉക്രൈൻ യുദ്ധം അവസാനിക്കുന്നതുവരെവരെ ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
റഷ്യക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് ആദ്ദേഹം ആഹ്വാനം ചെയ്തു. യൂറോപ്യന്‍ പങ്കാളികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും നടപടികളില്‍ പങ്കുചേരുകയും ചെയ്താല്‍ മാത്രം, റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു.
'നിങ്ങള്‍ക്കറിയാവുന്നതുപോലെ, വിജയിക്കാനുള്ള നാറ്റോയുടെ പ്രതിബദ്ധത 100 ശതമാനത്തില്‍ താഴെയാണ്. ചിലര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് എന്നെ ഞെട്ടിച്ചു. എന്തായാലും, നിങ്ങള്‍ തയ്യാറാകുമ്പോള്‍ ഞാനും തയ്യാറാണ്. എപ്പോഴാണെന്ന് പറഞ്ഞാല്‍ മതി.' ട്രംപ് പോസ്റ്റില്‍ എഴുതി.
റഷ്യയുടെ മേല്‍ ചൈനയ്ക്ക് ശക്തമായ പിടിയും നിയന്ത്രണവും ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഇത് മുന്‍നിര്‍ത്തിയാണ് ചൈനയ്ക്ക് മേല്‍ ശിക്ഷാര്‍ഹമായ താരിഫുകള്‍ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം വാദിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ ഈ താരിഫുകള്‍ നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്