ഫ്‌ളോറിഡ: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും. എന്നാല്‍ സമാധാന പ്രക്രിയയിലെ പ്രധാന തര്‍ക്കവിഷയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കൂടിക്കാഴ്ചയില്‍ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ഏതാനും സങ്കീര്‍ണ്ണമായ വിഷയങ്ങളുണ്ടെന്നും വളരെ കഠിനമായവയാണെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കുകയായിരുന്നു. ഭൂപ്രദേശത്തിന്റെ വിഷയം പരിഹരിക്കപ്പെടാത്ത ഒന്നാണ് എന്നും എന്നാല്‍ അത് പരിഹരിക്കാനാകുമെന്ന് താന്‍ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. പ്രധാന വിഷയങ്ങളിലൊന്നായ ഭൂപ്രദേശത്തിന്റെ കാര്യത്തില്‍ സ്വന്തം നിലപാടില്‍ റഷ്യയും ഉക്രെയ്നും ഉറച്ചുനില്‍ക്കുകയാണ്. സമാധാന പദ്ധതിയിലെ പ്രധാന തര്‍ക്കവിഷയങ്ങളിലൊന്ന് ഇതാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഡോണ്‍ബാസില്‍ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. 20 ഇന സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയായി എന്നാണ് ചര്‍ച്ചയ്ക്കു മുന്നോടിയായി സെലെന്‍സ്‌കി പറഞ്ഞത്. ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലും സെലെന്‍സ്‌കി അതു തന്നെ ആവര്‍ത്തിച്ചിരുന്നു.
ഡോണ്‍ബാസിന്റെ കാര്യത്തില്‍ ഉക്രെയ്ന്റെ നിലപാട് റഷ്യയുടേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ട്രംപിന്റെ സാന്നിധ്യത്തില്‍ സെലെന്‍സ്‌കി വ്യക്തമാക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
