വിദ്യാഭ്യാസ വായ്പ അടക്കാത്തവർക്ക് എട്ടിന്റെ പണി; കുടിശിക ശമ്പളത്തിൽ നിന്നും പിടിക്കാൻ നടപടിയുമായി ട്രംപ് ഭരണകൂടം

DECEMBER 23, 2025, 9:24 PM

അമേരിക്കയിൽ വിദ്യാർത്ഥി വായ്പ എടുത്ത് തിരിച്ചടവ് നിർത്തിയിട്ടുള്ളവർക്കെതിരെ കർശന നടപടികൾ ആരംഭിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. 2026 ജനുവരി മുതൽ, വായ്പ കുടിശ്ശികയുള്ള ആളുകളുടെ ശമ്പളത്തിൽ നിന്ന് നേരിട്ട് പണം പിടിച്ചെടുക്കുന്ന നടപടി ആരംഭിക്കുമെന്ന് യു.എസ്. വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു.

കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം, വിദ്യാർത്ഥി വായ്പ തിരിച്ചടവ് ശേഖരണം സർക്കാർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതിനാൽ, വർഷങ്ങളായി ശമ്പളം പിടിച്ചെടുക്കൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ ആ ഇടവേള അവസാനിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് പറയുന്നതനുസരിച്ച് ജനുവരി 7 തുടങ്ങുന്ന ആഴ്ചയിൽ തന്നെ ഏകദേശം 1,000 വായ്പ കുടിശ്ശികക്കാർക്ക് ശമ്പളത്തിൽ നിന്ന് പണം പിടിക്കുമെന്ന് അറിയിച്ചുള്ള ഔദ്യോഗിക നോട്ടീസ് ലഭിക്കും. ഇത് ആദ്യഘട്ടമാണ്. പിന്നീട്, ഈ നോട്ടീസ് ലഭിക്കുന്നവരുടെ എണ്ണം ആയിരങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.

vachakam
vachakam
vachakam

അതേസമയം അമേരിക്കൻ സർക്കാരിന് ഫെഡറൽ കടങ്ങൾ പിരിച്ചെടുക്കാൻ വളരെ ശക്തമായ നിയമ അധികാരങ്ങൾ ഉണ്ട്. അതിനാൽ വിദ്യാർത്ഥി വായ്പ അടച്ചില്ലെങ്കിൽ സർക്കാരിന് ശമ്പളത്തിൽ നിന്ന് നേരിട്ട് പണം പിടിക്കാം, ഫെഡറൽ ടാക്‌സ് റീഫണ്ട് പിടിച്ചെടുക്കാം, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ തുകയിൽ നിന്നും പണം ഈടാക്കാം, വൈകല്യ പെൻഷൻ (disability benefits) വരെ പിടിച്ചെടുക്കാം എന്നാണ് ലഭിക്കുന്ന വിവരം.

നിയമം അനുസരിച്ച്, വായ്പ എടുത്ത വ്യക്തിക്ക് കുറഞ്ഞത് ജീവിക്കാൻ വേണ്ട തുക ബാക്കി വയ്ക്കണം. വിദഗ്ധനായ മാർക്ക് കാൻട്രോവിറ്റ്സ് പറയുന്നതനുസരിച്ച് ഓരോ ആഴ്ചയും വായ്പ എടുത്ത വ്യക്തിക്ക് കുറഞ്ഞത് $217.50 (ഏകദേശം ₹18,000) കൈവശം ശേഷിക്കണം. ഇത് ഫെഡറൽ മിനിമം വേതനമായ $7.25-ന്റെ 30 ഇരട്ടിയാണ്. അതിനാൽ, മുഴുവൻ ശമ്പളം പിടിക്കില്ലെങ്കിലും, മാസംതോറും വലിയൊരു തുക വായ്പ എടുത്ത വ്യക്തിക്ക് നഷ്ടമാകും.

അതേസമയം ഇപ്പോൾ അമേരിക്കയിൽ വിദ്യാർത്ഥി വായ്പ എടുത്ത വ്യക്തികൾ നിരവധി പ്രശ്നങ്ങൾ നേരിടുകയാണ്. അവ എന്തൊക്കെ എന്ന് നോക്കാം.

vachakam
vachakam
vachakam

  • തൊഴിൽ വിപണി ദുർബലമാകുന്നു
  • ജോലി ലഭിക്കാൻ ബുദ്ധിമുട്ടുകൾ
  • വായ്പ നിയമങ്ങളിൽ തുടർച്ചയായ മാറ്റങ്ങൾ
  • ആശ്വാസ പദ്ധതികൾ (relief programs) ലഭിക്കാൻ പ്രയാസം

അതേസമയം മൊത്തത്തിൽ 4.2 കോടി അമേരിക്കക്കാർ വിദ്യാർത്ഥി വായ്പ എടുത്തിട്ടുണ്ട്. ആകെ വായ്പ തുക $1.6 ട്രില്യൺ ഡോളറിനും മേലെയാണ് എന്നാണ് കണക്കുകൾ.

ശമ്പളം പിടിക്കുന്നതിന് മുമ്പ് വായ്പ എടുത്ത വ്യക്തി ചെയ്യേണ്ടത് എന്തൊക്കെ എന്ന് നോക്കാം 

  1. Default Resolution Group എന്ന സർക്കാർ വിഭാഗത്തെ ഉടൻ ബന്ധപ്പെടുക
  2. വായ്പ വീണ്ടും നിലവിലെ നിലയിലാക്കാൻ (get current) ഉള്ള മാർഗങ്ങൾ അന്വേഷിക്കുക
  3. Loan Rehabilitation പോലുള്ള പദ്ധതികളിൽ ചേരുക
  4. സർക്കാർ നിർദേശിക്കുന്ന അടവ് പദ്ധതികൾ സ്വീകരിക്കുക

ഇവ ചെയ്താൽ ശമ്പളത്തിൽ നിന്ന് പണം പിടിക്കുന്ന നടപടി താൽക്കാലികമായി എങ്കിലും നിർത്തിവയ്ക്കാൻ സാധ്യത ഉണ്ടാകും എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam