ഗ്രീൻ കാർഡും എച്ച്1ബി വിസയും ഉൾപ്പെടെ ഇമിഗ്രെഷൻ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം

AUGUST 27, 2025, 12:25 AM

വാഷിംഗ്ടൺ ഡിസി: ഗ്രീൻ കാർഡും എച്ച്1ബി വിസയും നിർത്തുന്നത് ഉൾപ്പെടെ ഇമിഗ്രെഷൻ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്ക് പറഞ്ഞു. 'എച്ച്1 ബി ഭീകരമാണ്,' അദ്ദേഹം ഫോക്‌സ് ന്യൂസിൽ പറഞ്ഞു. 'അത് മാറ്റാനുള്ള ശ്രമങ്ങളിലാണ് ഞാൻ. ഞങ്ങൾ അതു മാറ്റും. ഗ്രീൻ കാർഡും മാറ്റും.

'അതാണ് ഗോൾഡ് കാർഡ് കൊണ്ടുവരുന്നത്. ഈ രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ മാത്രം കൊണ്ടുവരും. ആ മാറ്റത്തിനു കാലമായി.' 'ഗോൾഡ് കാർഡ്' പ്രോഗ്രാം കൊണ്ടു വരുന്നുവെന്നു പ്രസിഡന്റ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. $5 മില്യൺ മുടക്കി കാർഡ് വാങ്ങുന്നവർക്കു യുഎസിൽ സ്ഥിരതാമസം ലഭ്യമാവും.

ഈ പരിപാടിയിൽ ഒട്ടേറെ നല്ല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നു ലുട്‌നിക് അവകാശപ്പെട്ടു. 250,000 പേർ കാത്തു നിൽക്കുന്നുണ്ട്. അതിൽ നിന്നു $1.25 ട്രില്യൺ വരുമാനം പ്രതീക്ഷിക്കുന്നു. വിദേശത്തു നിന്നു മികവുള്ള ജീവനക്കാരെ കൊണ്ടു വരാൻ യുഎസ് കമ്പനികൾ ഉപയോഗിക്കുന്ന എച്ച്1ബി പ്രോഗ്രാമിനു ട്രംപ് ജനുവരിയിൽ പിന്തുണ നൽകിയിരുന്നു.

vachakam
vachakam
vachakam

രാജ്യത്തിന് ആവശ്യമുള്ള മികച്ച ജോലിക്കാരെയും സ്‌പെഷ്യലിസ്റ്റുകളെയും കിട്ടാൻ ഈ പ്രോഗ്രാം ഏറ്റവും നല്ലതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ചൊവാഴ്ച്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആ അഭിപ്രായം ട്രംപ് ആവർത്തിച്ചു. മികവുള്ളവരെ കൊണ്ടുവരുമ്പോൾ സമ്പദ് വ്യവസ്ഥയ്ക്കു മെച്ചം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

'അതിനു എച്ച്1ബി പ്രോഗ്രാം പ്രയോജനപ്പെടും.'  ആദ്യ ഭരണകാലത്തു 2016ൽ ട്രംപ് പക്ഷെ എച്ച്1ബിയെ അധിക്ഷേപിച്ചിരുന്നു. ദുരുപയോഗവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന പ്രോഗ്രാം എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കൻ ജീവനക്കാർക്കു പകരം കുറഞ്ഞ ശമ്പളത്തിൽ വിദേശിയരെ കൊണ്ടുവരികയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എച്ച്1ബി വിസകൾക്കു നിയന്ത്രണം കൊണ്ടുവരികയും  ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam