വാഷിംഗ്‌ടൺ: വെനിസ്വേലൻ കുടിയേറ്റക്കാരുടെ താൽക്കാലിക സംരക്ഷണ പദവി അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം. ടെമ്പററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് പ്രോഗ്രാമിൽ ചേർന്ന ഏകദേശം 270,000 ത്തോളം വെനിസ്വേലൻ കുടിയേറ്റക്കാരുടെ നിയമപരമായ പദവിയും വർക്ക് പെർമിറ്റുകളും അവസാനിപ്പിക്കുകയാണെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.
രാഷ്ട്രീയ പ്രക്ഷുബ്ധത, യുദ്ധം, മറ്റ് പ്രതിസന്ധികൾ എന്നിവയാൽ വലയുന്ന രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് നൽകിയിട്ടുള്ള താൽക്കാലിക സംരക്ഷണ പദവി റദ്ദാക്കാനും അവരെ നാടുകടത്തലിന് വിധേയരാക്കാനും ട്രംപ് ഭരണകൂടം നടത്തുന്ന ഏറ്റവും പുതിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രഖ്യാപനം.
ഏകദേശം 268,000 വെനിസ്വേലക്കാർ 2021 പ്രോഗ്രാമിന് കീഴിൽ വരുന്നുണ്ടെന്നും അടുത്ത 60 ദിവസത്തിനുള്ളിൽ അവരുടെ പദവി നഷ്ടപ്പെടുമെന്നും ഹോംലാൻഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. സ്വമേധയാ അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുകയാണെങ്കിൽ 1,000 ഡോളർ ബോണസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ, അഫ്ഗാനിസ്ഥാൻ, കാമറൂൺ, ഹെയ്തി, ഹോണ്ടുറാസ്, നേപ്പാൾ, നിക്കരാഗ്വ എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്കുള്ള ടിപിഎസ് പ്രോഗ്രാമുകൾ അവസാനിപ്പിക്കുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്