ഫ്ലോറിഡയിൽ 4 വയസുള്ള പെൺകുട്ടി കാറിനുള്ളിലിരിക്കെ വാഹനം ടോ ചെയ്ത് കൊണ്ടുപോയ സംഭവത്തിൽ ടോ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു പോലീസ്. ഫ്ലോറിഡയിലെ സൺറൈസ് എന്ന പ്രദേശത്തെ ബിസ്ട്രോ ക്രിയോൾ റസ്റ്റോറന്റിന് പുറത്താണ് സംഭവം ഉണ്ടായത്.
സെർജിയോ സുവാരസ് (34) എന്ന ടോ ട്രക്ക് ഡ്രൈവറാണ് കുട്ടി കാറിനുള്ളിൽ ഇരിക്കെ കാർ എടുത്തുകൊണ്ടു പോയത് എന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെ അച്ഛൻ ഭക്ഷണം വാങ്ങാൻ റസ്റ്റോറന്റിനുള്ളിൽ കയറുന്ന സമയത്താണ് സംഭവം ഉണ്ടായത്.
കുട്ടിയുടെ അച്ഛൻ ടോ ട്രക്ക് കാറെടുത്തുകൊണ്ടുപോകുന്നത് കണ്ടപ്പോൾ തന്നെ, “എന്റെ മകൾ കാറിനുള്ളിലാണ്” എന്ന് വിളിച്ചുപറഞ്ഞെങ്കിലും ഡ്രൈവർ പ്രതികരിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ട്രക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ അച്ഛൻ ഡ്രൈവറുടെ ജാലകത്തിൽ അടിച്ചെങ്കിലും ഡ്രൈവറുടെ മറുപടി ലഭിച്ചില്ല. ട്രക്ക് പിന്തുടർന്ന് അച്ഛൻ ഓടിക്കൊണ്ടിരിക്കെ, കുട്ടിക്ക് പിന്നിലെ വാതിൽ തുറക്കാൻ കഴിഞ്ഞു. ഇതോടെ കുട്ടി റോഡിലേക്ക് വീണു. കുട്ടിക്ക് ചെറുതായ പരുക്കുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കുട്ടിയെ വാഹനങ്ങൾ ഇടിക്കാതിരിക്കാൻ അച്ഛൻ ഉടൻ റോഡിൽ നിന്ന് എടുത്തു മാറ്റുകയായിരുന്നു എന്നാണ് ഒരു സാക്ഷിയുടെ മൊഴി. ഇതിനിടെ, ടോ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്തിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് പോലീസ് ഡ്രൈവറുടെ തൊഴിലുടമയെ ബന്ധപ്പെടുകയും, സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് ഇയാൾ തിരികെ എത്തുകയായിരുന്നു. പിന്നീട് വീണ്ടും പെട്ടെന്ന് പോകാൻ ശ്രമിച്ചെങ്കിലും, പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
