നാളെ ഗുരുവായൂർ ഏകദേശി

NOVEMBER 30, 2025, 9:16 PM

എല്ലാ കുടുംബാംഗങ്ങൾക്കും ഗീതാ മണ്ഡലത്തിന്റെ ഹൃദയം നിറഞ്ഞ ഗുരുവായൂർ ഏകാദശി ആശംസകൾ!!!

ഓം നമോ ഭഗവതേ വാസുദേവായ!

എല്ലാ കുടുംബാംഗങ്ങൾക്കും ഗീതാ മണ്ഡലത്തിന്റെ ഹൃദയം നിറഞ്ഞ ഗുരുവായൂർ ഏകാദശി ആശംസകൾ!!! ഭഗവൻ ഈ ഗുരുവായൂർ ഏകാദശി നാളിൽ നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ അനുഗ്രഹവും സമാധാനവും, സന്തോഷവും നൽകട്ടെ.

vachakam
vachakam
vachakam

നാളെ ഗുരുവായൂർ ഏകാദശി. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്.... ആയിരം അശ്വമേധ യാഗങ്ങൾക്കും നൂറുകണക്കിനു വാജപേയ യാഗങ്ങൾക്കും ഈ ഏകാദശിയുടെ പതിനാറിലൊരംശത്തോളം നന്മവരുത്തില്ലയെന്ന് നാരദപുരാണം ഓർമ്മിപ്പിക്കുന്നു. ഭൂലോക വൈകുണ്ഠമെന്ന ഖ്യാതിയുള്ള ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. ക്ഷീരസാഗരത്തിൽ അനന്തശായിയായിപള്ളികൊള്ളുന്ന ഭഗവാൻ യോഗനിദ്രയിൽ നിന്നുണർന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവൻ അനുഗ്രഹിക്കുന്ന മഹാപുണ്യദിനം കൂടിയാണിത്.
ഏകാദശി വ്രതങ്ങളിൽ മഹാഖ്യാതി ഗുരുവായൂർ ഏകാദശി വ്രതത്തിനാണെന്ന് പറയുന്നതെന്തു കൊണ്ട് ?
1.    ഗുരുവും വായുവും ചേർന്ന് ഗുരുവായൂരിൽ വിഗ്രഹം പ്രതിഷ്ഠിച്ചത് കൊണ്ട് ഈ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനം കൂടിയാണ്.
2.    ഭഗവദ്ഗീത അർജുനന് ഭഗവാൻ ഉപദേശിച്ച ഈ പുണ്യദിനത്തെ ഗീതാദിനമായും വിശേഷിപ്പിക്കുന്നു.
3.    ദേവേന്ദ്രൻ സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെ വന്ദിച്ചതും സുരഭി പാൽ ചുരത്തിഗോവിന്ദാഭിഷേകം നടത്തിയതും ഈ ഏകാദശി ദിനത്തിലായിരുന്നുവെന്നാണ് ഐതിഹ്യം.
4.    അർെദ്വതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യർ ഗുരുവായൂർ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങൾ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും ശുക്ലപക്ഷ ഏകാദശിദിനത്തിലായിരുന്നുവത്രെ.
5.    ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാൻ ഭക്തജനങ്ങളെ നേരിൽക്കണ്ട് അനുഗ്രഹിക്കുവാൻ പുറത്തിറങ്ങുന്ന മഹാസുദിനം കൂടിയാണിത്.
6.    ഭക്തോത്തമന്മാരായ മേല്പുത്തൂർ ഭട്ടതിരിപ്പാട്, വില്വമംഗലം സ്വാമികൾ, പൂന്താനം, ശ്രീശങ്കരാചാര്യസ്വാമികൾ, കുറൂരമ്മ തുടങ്ങിയവർക്കെല്ലാം ഭഗവദ്ദർശനം ലഭിച്ചതും ഗുരുവായൂരിലെ സമസ്തചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ടതും ഈ സുദിനത്തിലാണ്.
7.    ചെമ്പെ വൈദ്യനാഥഭാഗവതർക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചു കിട്ടിയതും ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയതും ഈ മഹാദിനത്തിലാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രികചടങ്ങുകൾക്കൊഴികെ മുഴുവൻ സമയവും ദർശനത്തിനായി ശ്രീ കോവിൽ തുറന്നിരിക്കുന്ന ദിനവും, ഗുരുവായൂർ ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ സുദിനത്തിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

ഗുരുവായൂർ എകാദശി നാളിൽ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം. ഒരു വർഷത്തിൽ 26 ഏകാദശികളുണ്ട്. അവയെല്ലാം വളരെ വിശിഷ്ഠവുമാണ്. ഏകാദശി എന്നാൽ വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം എന്നാണ് അർത്ഥം. ഏകാദശിയുടെ തലേ ദിവസം ദശമി ദിവസം മുതൽ വ്രതം തുടങ്ങും. നാളെ നാരായണ നാമജപവും ഭജനവുമായി ഭക്തിപൂർവ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം, നാരായണീയം, ഭാഗവതം ഇവ ചൊല്ലുന്നത് അത്യുത്തമമാണ്. കഴിയുന്നത്ര ഓം നമോ നാരായണായ മന്ത്രമോ, ഓം നമോ ഭഗവതേ വാസുദേവായ മന്ത്രമോ രണ്ടും കൂടിയോ ചൊല്ലിക്കൊണ്ടിരിക്കുന്നത് ഭഗവാനിൽ മനസ്സ് ഉറപ്പിക്കുവാൻ വളരെ നല്ലതാണ്.

എകാദശി നാളിൽ രാവിലെ മൂന്ന് മണി മുതൽ ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂർണ്ണമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളിൽ തുളസീ തീർത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം. ഏകാദശി ദിവസം ധാന്യങ്ങൾ ഒഴിവാക്കുമ്പോൾ പഴങ്ങൾ കഴിക്കാം. ഗുരുവായൂർ ഏകാദശി മഹത്വം ഉൾക്കൊണ്ട് കൃത്യനിഷ്ഠയോടെ വ്രതാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവർക്ക് ഭഗവത്ദർശന സൗഭാഗ്യമുണ്ടാകും.

vachakam
vachakam
vachakam

ഓം നമോ നാരായണായ നമഃ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam