ടിസാക്കിന് 2026ൽ ശക്തമായ നവനേതൃത്വം

DECEMBER 11, 2025, 10:24 AM

ഹൂസ്റ്റൺ : സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ജനശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലിയും വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച മൈൻഡ് & മൂവ്‌സ് ടൂർണമെന്റും സംഘടിപ്പിച്ച് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നിരയിലേക്ക് ഉയർന്ന  ടെക്‌സാസ് ഇന്റർനാഷണൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബിനെ (TISAC) 2006ൽ നയിക്കാൻ ശക്തമായ നേതൃനിരയെ തിരഞ്ഞെടുത്തു.

സ്റ്റാഫോഡിലെ  ടിസാക് കോർപ്പറേറ്റ് ഓഫീസ് ഹാളിൽ ഒക്ടോബർ 25നു നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

2026ലെ ബോർഡ് ഓഫ് ഡയറക്ടർസ്

vachakam
vachakam
vachakam

പ്രസിഡന്റ് ഡാനി രാജു, വൈസ് പ്രസിഡന്റ് മാത്യു ചിറപ്പുറത്ത്, സെക്രട്ടറി മാത്യൂസ് കറുകകളം, ട്രഷറർ റിമൽ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിൻസ് പോൾ, ജോയിന്റ് ട്രഷറർ ജോസഫ് കൈതമറ്റത്തിൽ,  പിആർഒ സിബു ടോം.

സോഷ്യൽ മീഡിയ കോർഡിനേറ്റർ ഫിലിപ്പ് ചോരത്ത്. 

അഡൈ്വസറി ബോർഡ് അംഗങ്ങൾ ജോയ് തയ്യിൽ, വിജയൻ നെടുംചേരിയിൽ, ഏബി തത്തംകുളം.

vachakam
vachakam
vachakam

മീറ്റിംഗ് കോർഡിനേറ്റർമാർ തോമസ് കണ്ടാരപ്പള്ളിൽ, റെനി ഇണ്ടിക്കുഴിയിൽ.

വടംവലി കോർഡിനേറ്റർമാർ ചാക്കോച്ചൻ മേടയിൽ, ജുബിൻ കുളങ്ങര, പ്രെബിറ്റ് വെല്ലിയൻ.

എല്ലാ പ്രായത്തിലുള്ളവർക്കും പഠിക്കാനും കളിക്കാനും തിളങ്ങാനുമുള്ള വിവിധ അവസരങ്ങളാണ് ടിസാക് ഒരുക്കികൊണ്ടിരിക്കുന്നതെന്ന്  ഭാരവാഹികൾ പറഞ്ഞു.

vachakam
vachakam
vachakam

ജീമോൻ റാന്നി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam